കേരളത്തിൽ ഗുജറാത്ത് മോഡലല്ല, ഇന്ത്യയിൽ കേരള മോഡലാണ് വേണ്ടത് -കനയ്യ കുമാർ
text_fieldsപാണ്ടിക്കാട്ട് എൽ.ഡി.എഫ് പൊതുയോഗത്തിൽ സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം കനയ്യ കുമാർ സംസാരിക്കുന്നു
പാണ്ടിക്കാട് (മലപ്പുറം): ഗുജറാത്ത് മോഡൽ നടപ്പാക്കുകയല്ല, ഇന്ത്യയിൽ കേരള മോഡലാണ് നടപ്പാക്കേണ്ടതെന്ന് സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗം കനയ്യ കുമാർ. മലപ്പുറം ലോക്സഭ എൽ.ഡി.എഫ് സ്ഥാനാർഥി വി.പി. സാനു, മഞ്ചേരി നിയമസഭ സ്ഥാനാർഥി നാസർ ഡിബോണ എന്നിവരുടെ പ്രചാരണാർഥം പാണ്ടിക്കാട് നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നരേന്ദ്ര മോദിക്കും എൻ.ഡി.എ സർക്കാറിനും കുറച്ച് നുണകളല്ലാതെ ക്ഷേമ പ്രവർത്തനങ്ങൾ ചെയ്യാൻ സാധിച്ചിട്ടില്ല. ഇതേ രീതിയാണ് കോൺഗ്രസും പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ സി.പി.എം ജില്ല കമ്മിറ്റി അംഗം പി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
പി.പി. സുനീർ, സ്ഥാനാർഥി നാസർ ഡിബോണ, സാജു, കെ. ഹരിദാസൻ, പി.കെ. മുബഷിർ, എൻ.ടി. ഹരിദാസൻ, പുലിയോടൻ മുഹമ്മദ്, വി.പി. മുക്താർ നിഹാസ്, എം.കെ. സുബൈർ തുടങ്ങിയവർ സംസാരിച്ചു.