യുവാവിനെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ
text_fieldsപാണ്ടിക്കാട്: യുവാവിനെ ഇരുമ്പ് വളയും കല്ലും ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. പന്തല്ലൂർ ആമക്കാട് സ്വദേശി പാലപ്ര വീട്ടിൽ സിയാദിനെയാണ് പാണ്ടിക്കാട് സി.ഐ സി. പ്രകാശനും സംഘവും പിടികൂടിയത്.
കഴിഞ്ഞ 12നാണ് ആക്രമണം നടത്തിയത്. പരാതിക്കാരന്റെ അനുജനുമായുള്ള സാമ്പത്തിക ഇടപാടിനെ ചൊല്ലിയാണ് പ്രതി കിടങ്ങയം സ്വദേശിയായ യുവാവിനെ ജുമാമസ്ജിദിൽ വെച്ച് ആക്രമിച്ചു പരിക്കേൽപ്പിച്ചത്. പന്ത്രണ്ടോളം കേസിൽ പ്രതിയായ സിയാദിനെ നേരത്തെ കാപ്പനിയമം ചുമത്തി നാടുകടത്തിയിരുന്നു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസന്വേഷണത്തിൽ സി.ഐക്കു പുറമെ എ.എസ്.ഐ അനൂപ് കുമാർ, എസ്.സി.പി.ഒമാരായ ഹാരിസ് ആലുംതറയിൽ, മൻസൂർ അലിഖാൻ, രജീഷ്, സി.പി.ഒ സജീർ എന്നിവരുമുണ്ടായിരുന്നു.


