തായമ്പകയിൽ കൊട്ടിക്കയറി എട്ടാം ക്ലാസുകാരി
text_fieldsനെടുവ പിഷാരിക്കൽ ശ്രീമൂകാംബിക ക്ഷേത്രത്തിൽ ഹീര രാമദാസിന്റെ തായമ്പക പ്രകടനം
പരപ്പനങ്ങാടി: നെടുവ പിഷാരിക്കൽ ശ്രീമൂകാംബിക ക്ഷേത്രത്തിൽ തായമ്പകയിൽ കൊട്ടിക്കയറി എട്ടാം ക്ലാസുകാരി ഹീര രാമദാസ്.
മുളയങ്കാവ് പെരുംതൃക്കോവിൽ ശിവക്ഷേത്രത്തിൽ ആദ്യ അരങ്ങേറ്റം നടത്തിയ ഹീരയുടെ മൂന്നാത്തെ അരങ്ങാണ് മൂകാംബിക ക്ഷേത്രത്തിലേത്. കലാമണ്ഡലം ദേവരാജിന്റെ ശിക്ഷണത്തിൽ പരിശീലനം നേടിയ ഹീര നൃത്തത്തിലും പരിശീലനം നേടുന്നുണ്ട്.
പിതാവ് ഞെരളത്തു രാമദാസ് പൊതുവാൾ അധ്യാപകനും സോപാന സംഗീതജ്ഞനുമാണ്. എലഞ്ഞിത്തറമേളം പ്രമാണിയായിരുന്ന പരിയാരത്തു കുഞ്ചുമാരാരുടെ കൊച്ചുമകളാണ് ഹീരയുടെ മാതാവും അധ്യാപികയുമായ നിഷ. ഇരുവരും ഷൊർണൂർ കെ.വി.ആർ ഹൈസ്കൂളിലാണ് ജോലി ചെയ്യുന്നത്.