ആരോഗ്യത്തോടെയിരിക്കാൻ വയോധികരുടെ നാട്ടുകൂട്ടങ്ങൾ തിരിച്ചെത്തി
text_fieldsവ്യായാമത്തിനുശേഷം നാട്ടുവിശേഷങ്ങളിലേർപ്പെട്ടവർ
പരപ്പനങ്ങാടി: നാൽക്കവലയോരങ്ങളിൽ വ്യാപകമായി തമ്പടിച്ചിരുന്നതും അടുത്തകാലത്തായി നാടിറങ്ങി പോയതുമായ വയോധികരുടെ നാട്ടുകൂട്ടങ്ങൾ തിരിച്ചെത്തി. ആരോഗ്യം നിലനിറുത്താനും യവ്വനം വീണ്ടെടുക്കാനും യോഗയിലേക്കും വ്യായാമത്തിലേക്കും ഈയിടെയായി ഗ്രാമങ്ങളിൽ പാഞ്ഞടുക്കുന്നവരാണ് നാട്ടുകൂട്ടായ്മകൾ പുനഃസ്ഥാപിച്ചത്.
ഗ്രാമങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ ഇതിനകം സജീവമായ മൾട്ടി എക്സൈസ് കൂട്ടായ്മ യോഗ യൂനിറ്റ് വേദികളാണ് ആരോഗ്യ ചർച്ചകളുടെ പ്രഭവ കേന്ദ്രങ്ങളാകുന്നത്.
ഞായറാഴ്ചകളിൽ സഹപ്രവർത്തകർക്ക് ചായയും പുഴുങ്ങിയ കോഴിമുട്ടയും പങ്കുവെച്ച് തുടങ്ങുന്ന സുപ്രഭാത കൂട്ടം ഏറെനേരം നീണ്ടുനിൽക്കുന്നു. മൊബൈലും ടി.വിയും കമ്പ്യൂട്ടറും ഇന്റർനെറ്റുമില്ലാതിരുന്ന തങ്ങളുടെ യവ്വനകാല സ്മൃതികൾ ചികഞ്ഞെടുക്കുമ്പോൾ ഇവരോടൊപ്പം പുതിയ തലമുറക്ക് ചേർന്നിരിക്കാൻ ആവേശം കൂടുകയാണ്.