സങ്കടക്കടലിൽ ജലീലിന്റെ കുടുംബം, തറയിലൊതുങ്ങിയ വീട് കെട്ടിപ്പൊക്കണം
text_fieldsപൊളിച്ച വീടിന് മുന്നിൽ ജലീലിന്റെ കുടുംബം
പരപ്പനങ്ങാടി: ഒമ്പതുമാസം പ്രായമായ കുഞ്ഞിനെയും ഭാര്യയെയും വയോധക മാതാപിതാക്കളെയും തനിച്ചാക്കി കടലിൽ മുങ്ങിമരിച്ച വലിയപീടിയേക്കൽ ജലീൽ (29) എന്ന യുവാവിന്റെ വേർപാട് നാടിന്റെ നൊമ്പരമായി. കുടുംബത്തിന് അന്നം തേടാൻ കല്ലുമ്മക്കായ പറിച്ചെടുക്കുന്നതിനിടെയാണ് ഈ യുവാവിനെ കടലിൽ മരണം മാടി വിളിച്ചത്.
കുടുംബത്തോടൊപ്പം കയറിക്കിടക്കാൻ കൊച്ചുവീടെന്ന സ്വപ്നം തറയിലൊതുക്കിയാണ് ഈ മത്സ്യത്തൊഴിലാളി കഴിഞ്ഞ ദിവസം കടലിൽ മുങ്ങിമരിച്ചത്. താമസിച്ചിരുന്ന ജീർണാവസ്ഥയിലായ കൊച്ചുവീട് പൊളിച്ച് അടുക്കളയിൽ കുടുംബമൊന്നിച്ച് താമസിക്കുന്ന ദൃശ്യം ഹൃദയഭേദകമാണ്. പൊളിച്ച വീടിന്റെ നിലത്ത് തറ പണിതിട്ടിരിക്കുകയാണ്.
ജലീലിന്റെ ജീവിതാഭിലാഷമായിരുന്ന വീടെന്ന സ്വപ്നം പൂർത്തീകരിക്കാനും പ്രായമായ മാതാപിതാക്കൾക്കും ഭാര്യക്കും കൈക്കുഞ്ഞിനും സുരക്ഷിതമായ ഒരു കൊച്ചുവീട് വേണമെന്ന ജലീലിന്റെ ജീവിതാഭിലാഷം സാക്ഷാത്കരിക്കാൻ സുമനസ്സുകൾ മുന്നോട്ട് വരണം. പിതാവ് വലിയപീടിയേക്കൽ അബ്ദുറഹിമാന്റെ അക്കൗണ്ട് നമ്പർ: 672 1994 6601. സി.ഐ.എഫ് നമ്പർ: 77084635793. (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെട്ടിപ്പടി ബ്രാഞ്ച്).


