Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2026 2:26 AM GMT Updated On
date_range 20 Feb 2026 2:26 AM GMTകടലാക്രമണത്തിൽ തോണി തകർന്നു
text_fieldsപരപ്പനങ്ങാടി: തീര കടലിൽ നങ്കൂരമിട്ട തോണി കടൽ ക്ഷോഭത്തിൽ ചിന്നി ചിതറി. പരപ്പനങ്ങാടി സദ്ദാം ബീച്ചിലെ ചീരങ്ങൻ യൂസഫിന്റെ എൽ.ടി.ടി ഫൈബർ ചെറു വള്ളമാണ് നിശ്ശേഷം തകർന്നത്. രണ്ടു ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
തോണിയിലുണ്ടായ എൻജിൻ കടലിൽനിന്ന് കിട്ടിയെങ്കിലും തീർത്തും പ്രവർത്തന രഹിതമായതായി. ഉപജീവന മാർഗം നഷ്ടപ്പെട്ട യൂസഫിനെ സഹായിക്കാൻ സർക്കാർ മുന്നോട്ടുവരണമെന്ന് മുസ്ലിം ലീഗ് നേതാവും മുൻ ജനപ്രതിനിധിയുമായ അങ്ങമ്മൻ ഇബറാഹീം ആവശ്യപ്പെട്ടു.
Next Story


