Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightParappanangadichevron_rightഇ​ന്ന് ലോ​ക പ​രു​ത്തി...

ഇ​ന്ന് ലോ​ക പ​രു​ത്തി ദി​നം

text_fields
bookmark_border
ഇ​ന്ന് ലോ​ക പ​രു​ത്തി ദി​നം
cancel
Listen to this Article

പ​ര​പ്പ​ന​ങ്ങാ​ടി: തൊ​ഴി​ൽ നി​യ​മ​ങ്ങ​ളെ പ​ച്ച​ക്ക് പ​രി​ഹ​സി​ച്ചും തൊ​ഴി​ലാ​ളി​ക​ളെ അ​പ​മാ​നി​ച്ചും മു​ന്നോ​ട്ടു പോ​കു​ക​യാ​ണ് നെ​ടു​വ പൂ​വ​ത്താ​ൻ കു​ന്നി​ലെ ഖാ​ദി നെ​യ്ത്തു കേ​ന്ദ്രം.

ദ​യാ​വ​ധം കാ​ത്തു കി​ട​ക്കു​ന്ന ഈ ​പൊ​തു തൊ​ഴി​ലി​ട​ത്തി​ലെ ച​ർ​ക്ക​യി​ൽ​നി​ന്ന് നൂ​ലെ​ടു​ത്തും കോ​ട്ട​ൺ തു​ണി​ക​ൾ നെ​യ്തും ജോ​ലി ചെ​യ്യു​ന്ന വ​നി​ത തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദി​വ​സം നൂ​റു രൂ​പ പോ​ലും ശ​മ്പ​ള​മില്ല. ഒ​രു മാ​സം പ​ര​മാ​വ​ധി 1500 രൂ​പ​യാ​ണ് ല​ഭി​ക്കു​ന്ന​ത്.

ഖാ​ദി മേ​ഖ​ല​യു​ടെ പു​രോ​ഗ​തി ല​ക്ഷ്യ​മി​ട്ട് 1982ൽ ​​അ​​ന്ന​​ത്തെ ഉ​​പ​​മു​​ഖ്യ​​മ​​ന്ത്രി അ​​വു​​ക്കാ​​ദ​​ർ​​ക്കു​​ട്ടി ന​​ഹ ഉ​​ദ്ഘാ​ട​നം ചെ​യ്ത കേ​ന്ദ്ര​ത്തി​ൽ അ​ന്നു​ണ്ടാ​യി​രു​ന്ന എ​ഴു​പ​തു​പേ​ര​ട​ങ്ങു​ന്ന വ​നി​ത തൊ​ഴി​ൽ സേ​ന ഇ​പ്പോ​ൾ പ​ത്തി​ൽ താ​ഴെ​യാ​യി.

43 കൊ​ല്ല​മാ​യി ജോ​ലി​യി​ൽ തു​ട​രു​ന്ന ത​ങ്ക​മ​ണി​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ലെ ‘സീ​നി​യ​ർ’.മ​ല​​പ്പു​​റം കോ​​ട്ട​​പ്പ​​ടി ഖാ​​ദി കേ​​ന്ദ്ര​​ത്തി​​ന് കീ​​ഴി​​ലാ​​ണ് പ​​ര​​പ്പ​​ന​​ങ്ങാ​ടി കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

മ​​ല​​പ്പു​​റം കേ​​ന്ദ്ര​​ത്തി​​ൽ നി​​ന്നെ​​ത്തു​​ന്ന പ​​ഞ്ഞി​​ക്കെ​​ട്ടു​​ക​​ൾ ച​​ർ​​ക്ക​യി​ലി​ട്ട് നൂ​ലാ​ക്കി ഇ​വ വീ​ണ്ടും മ​റ്റു കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു പോ​കും. ഇ​വ നി​റ​ങ്ങ​ൾ മു​ക്കി വീ​ണ്ടും പ​ര​പ്പ​ന​ങ്ങാ​ടി കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ച് കോ​ട്ട​ൺ തു​ണി​യാ​ക്കി നെ​യ്തെ​ടു​ക്കും.

പ​തി​റ്റാ​ണ്ടു​ക​ളാ​യി തൊ​ഴി​ൽ ചെ​യ്യു​ന്ന​വ​ർ ഈ ​ഖാ​ദി കേ​ന്ദ്ര​ത്തി​ലു​ണ്ടെ​ങ്കി​ലും എ​ല്ലാ​വ​രും സ്വ​യം ഒ​ഴി​ഞ്ഞു പോ​വു​ക​യാ​ണ്. ജോ​ലി നി​ർ​ത്തി പോ​കു​മ്പോ​ഴും സ​ർ​ക്കാ​ർ ഒ​ന്നും ന​ൽ​കാ​തെ ക​ണ്ണ​ട​ക്കു​ക​യാ​ണ്.

ഖാ​ദി കേ​ന്ദ്ര​ത്തി​ന​ക​ത്തെ ഉ​പ​ക​ര​ണ​ങ്ങ​ൾ പ​ല​തും ന​ശി​ച്ചി​ട്ടും അ​ധി​കൃ​ത​ർ​ക്ക് അ​ന​ക്ക​മി​ല്ല. സ്വ​ന്ത​മാ​യി കെ​ട്ടി​ട​വും സ്ഥ​ല​വും ഉ​ണ്ടാ​യി​ട്ടും ഈ ​നെ​യ്ത്തു കേ​ന്ദ്രം ദ​യാ​വ​ധം കാ​ത്ത് കി​ട​ക്കു​ക​യാ​ണ്.

Show Full Article
TAGS:Parappanangady cotton Malappuram Small scale industry 
News Summary - Today is World Cotton Day.
Next Story