അപകടം പതിയിരിക്കുന്ന ആലുങ്ങൽ ജങ്ഷൻ
text_fieldsആലുങ്ങൽ ജങ്ഷൻ
പട്ടിക്കാട്: മാനത്തുമംഗലം-കാര്യവട്ടം ബൈപ്പാസ് റോഡിലെ ആലുങ്ങൽ ജങ്ഷനിൽ അപകടം പതിയിരിക്കുന്നു. മണ്ണാർമല-പീടികപ്പടി റോഡും കടന്നുപോകുന്ന ജങ്ഷനാണിത്. നാല് റോഡുകൾ സംഗമിക്കുന്ന ജങ്ഷനിലൂടെ നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും കടന്നുപോകുന്നത്. പെരിന്തൽമണ്ണയിൽനിന്ന് മേലാറ്റൂർ, അലനല്ലൂർ ഭാഗത്തേക്ക് എളുപ്പവഴിയായതിനാൽ ഏറെ യാത്രക്കാരും ഈ വഴിയാണ് തിരഞ്ഞെടുക്കുന്നത്.
പീടികപ്പടി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ റോഡ് മുറിച്ചുകടക്കുമ്പോൾ റോഡിന്റെ വളവ് കാരണം പെരിന്തൽമണ്ണ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളെ റോഡിന്റെ പകുതിയിൽ എത്തിയാലേ കാണാൻ സാധിക്കുകയുള്ളൂ. ഇതുകാരണം അപകടം പതിവായിരിക്കുകയാണ് ഇവിടെ. മണ്ണാർമല പീടികപ്പടി ഭാഗത്തുനിന്ന് വരുന്ന ഇരുചക്രയാത്രക്കാർ ഭീതിയോടെയാണ് മറുഭാഗത്തേക്ക് കടക്കുന്നത്. മാനത്തുമംഗലം-കാര്യവട്ടം റോഡിൽ ആലുങ്ങലിൽ ഡിവൈഡർ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.