Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPattikkadchevron_rightപട്ടിക്കാട് ജാമിഅ...

പട്ടിക്കാട് ജാമിഅ നൂരിയ സമ്മേളനത്തിന് നാളെ തുടക്കം

text_fields
bookmark_border
പട്ടിക്കാട് ജാമിഅ നൂരിയ സമ്മേളനത്തിന് നാളെ തുടക്കം
cancel

പട്ടിക്കാട്: പട്ടിക്കാട് ജാമിഅ നൂരിയ്യ 63ാം വാർഷിക 61ാം സനദ് ദാന സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കമാകും. വൈകീട്ട് നാലിന് കോഴിക്കോട് വലിയ ഖാദി അബ്ദുന്നാസർ ഹയ്യ് ശിഹാബ് തങ്ങൾ സിയാറത്തിന് നേതൃത്വം നൽകും. 4.30ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പതാക ഉയർത്തുന്നതോടെ മൂന്നു ദിവസത്തെ പരിപാടികൾക്ക് തുടക്കമാവും. 4.45ന് ഉദ്ഘാടനസമ്മേളനം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ അബൂഷാവേസ് (ഫലസ്തീൻ) ഉദ്ഘാടനം ചെയ്യും. അഡ്വ. ഹാരിസ് ബീരാൻ എം.പി മുഖ്യാതിഥിയാവും. വൈകീട്ട് 6.30ന് അവാർഡിങ് സെഷൻ ഹംദുല്ല സഈദ് എം.പി ഉദ്ഘാടനം ചെയ്യും. ഏഴിന് മദ്റസ മാനേജ്മെന്റ് സംഗമം ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യും. രാത്രി ഒമ്പതിന് ആത്മ ഗീത് മത്സരപരിപാടി മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

ശനിയാഴ്‌ച രാവിലെ സ്റ്റുഡന്റ്സ് കോൺക്ലേവ് എം.ടി. അബ്ദുല്ല മുസ്‍ലിയാർ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് സ്റ്റുഡന്റ്സ് കോൺക്ലേവ്-2 കോട്ടുമല മൊയ്തീൻകുട്ടി മുസ്‍ലിയാർ ഉദ്ഘാടനം ചെയ്യും. 10ന് അക്കാദമിക് സെന്റർ കോൺഫറൻസ് ഹാളിൽ നടക്കുന്ന മലക അക്കാദമിക് കോൺഫറൻസിൽ ഉമർ ഫൈസി മുക്കം അധ്യക്ഷത വഹിക്കും. വാക്കോട് മൊയ്തീൻകുട്ടി മുസ്‍ലിയാർ ഉദ്ഘാടനം ചെയ്യും. 11ന് നാഷനൽ മീറ്റ്. 4.30ന് കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ അറുപതോളം ജൂനിയർ കോളജുകളിലെ അയ്യായിരത്തോളം വിദ്യാർഥികൾ പങ്കെടുക്കുന്ന അസംബ്ലി (ഗ്രാൻഡ് സല്യൂട്ട്) പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.

വൈകീട്ട് ഏഴിന് സോഷ്യൽ ഡിബേറ്റ് പാണക്കാട് ബഷീറലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ കൊയ്യോട് ഉമർ മുസ്‍ലിയാർ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച രാവിലെ 9.30ന് മഹല്ല് നേതൃസംഗമം പാണക്കാട് റശീദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‍വി ഉദ്ഘാടനം ചെയ്യും. 10ന് വേങ്ങൂർ എം.ഇ.എ എൻജിനീയറിങ് കോളജിൽ നടക്കുന്ന രക്ഷാകർതൃ മീറ്റ് പാണക്കാട് മുഈനലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ കെ.ടി. ഹംസ മുസ്‍ലിയാർ വയനാട് ഉദ്ഘാടനം ചെയ്യും. 10ന് വേദി രണ്ടിൽ കന്നട സംഗമവും വേദി മൂന്നിൽ ലക്ഷദ്വീപ് സംഗമവും വേദി നാലിൽ ദക്ഷിണ കേരള സംഗമവും നടക്കും.

ഉച്ചക്ക് രണ്ടിന് അറബിക് ഭാഷ സമ്മേളനം. വൈകീട്ട് അഞ്ചിന് സനദ് ദാന സമ്മേളനം മുഹമ്മദ് മാലികി മൊറോക്കോ ഉദ്ഘാടനം ചെയ്യും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിക്കും. ജിഫ്രി മുത്തുക്കോയ തങ്ങൾ സനദ് ദാന പ്രസംഗം നടത്തും. തെലങ്കാന ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീൻ മുഖ്യാതിഥിയാകും. രാത്രി ഒമ്പതിന് മജ്‍ലിസുന്നൂർ സംസ്ഥാന സംഗമത്തിൽ മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി ആമുഖഭാഷണം നടത്തും.

Show Full Article
TAGS:Pattikkad Jamia Nooriya Arabia Conferences 
News Summary - Pattikkadu Jamia Nooriya conference begins tomorrow
Next Story