Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPattikkadchevron_rightപുലി വീണ്ടും വന്നു;...

പുലി വീണ്ടും വന്നു; കെണിയുടെ മുന്നിൽ വിശ്രമിച്ച് പുലി ദൃ​ശ്യം കാ​മ​റ​യി​ൽ

text_fields
bookmark_border
കാമ​റ​യി​ൽ പ​തി​ഞ്ഞ പു​ലി​യു​ടെ ദൃ​ശ്യം
cancel
camera_alt

കാമ​റ​യി​ൽ പ​തി​ഞ്ഞ പു​ലി​യു​ടെ ദൃ​ശ്യം

പ​ട്ടി​ക്കാ​ട്: ഇ​ട​വേ​ള​ക്ക് ശേ​ഷം മ​ണ്ണാ​ർ​മ​ല​യി​ൽ വീ​ണ്ടും പു​ലി​യി​റ​ങ്ങി. സ്ഥി​രം സാ​ന്നി​ധ്യ​മു​ള്ള മ​ണ്ണാ​ർ​മ​ല മാ​ട് റോ​ഡ് ഭാ​ഗ​ത്താ​ണ് ശ​നി​യാ​ഴ്ച വൈ​കീ​ട്ട് 7.19ന് ​പു​ള്ളിപ്പുലി വീ​ണ്ടും സി.​സി.​ടി.​വി കാ​മ​റ​ക്ക് മു​ന്നി​ലെ​ത്തി​യ​ത്. നാ​ട്ടു​കാ​ർ സ്ഥാ​പി​ച്ച കാ​മ​റ​യി​ലാ​ണ് പു​ലി​യു​ടെ ദൃ​ശ്യം പ​തി​ഞ്ഞ​ത്. കാ​മ​റ​ക്ക് സ​മീ​പ​മാ​യാ​ണ് ആ​ടി​നെ ഇ​ര​യാ​ക്കി വെ​ച്ച് കെ​ണി സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.

മ​ല​മു​ക​ളി​ൽ നി​ന്ന് ഇ​റ​ങ്ങി വ​ന്ന് കെ​ണി​യു​ടെ മു​ന്നി​ൽ ഒ​രു മി​നി​റ്റോ​ളം കി​ട​ന്നു വി​ശ്ര​മി​ച്ച് കെ​ണി​യു​ടെ സ​മീ​പ​ത്തു കൂ​ടി താ​ഴെ ഭാ​ഗ​ത്തേ​ക്ക് ഇ​റ​ങ്ങി പോ​കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട്, റോ​ഡ് മു​റി​ച്ചു കട​ക്കു​ന്ന​തി​നി​ടെ യാ​ത്ര​ക്കാ​ർ ക​ണ്ട​താ​യി പ​റ​യു​ന്നു​ണ്ട്. വാ​ഹ​ന​ത്തി​ര​ക്കു​ള്ള സ​മ​യ​ത്താ​ണ് പു​ലി റോ​ഡ് മു​റി​ച്ചു ക​ട​ന്ന​ത്. മ​ണ്ണാ​ർ​മ​ല​യി​ൽ ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​നി​ടെ പ​ല​ത​വ​ണ പു​ലി​യു​ടെ സാ​ന്നി​ധ്യം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. കെ​ണി​യി​ൽ കു​ടു​ങ്ങാ​ത്ത പു​ലി​യെ മ​യ​ക്കു​വെ​ടി​വെ​ച്ച് പി​ടി​കൂ​ട​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
TAGS:Tiger threat tiger trap CCTV Footage Kerala Forest and Wildlife Department 
News Summary - The tiger is back; the tiger was caught on camera resting in front of the trap
Next Story