പെരിന്തൽമണ്ണയിൽ ഡ്രോൺ മാപ്പിങ് സർവേ ആരംഭിച്ചു
text_fieldsപെരിന്തൽമണ്ണ നഗരസഭയിൽ ഡ്രോൺ മാപ്പിങ് സർവേ ചെയർമാൻ പി. ഷാജി ഡ്രോൺ പറത്തി
ഉദ്ഘാടനം ചെയ്യുന്നു
പെരിന്തൽമണ്ണ: ഭൗമവിവരണ പദ്ധതിയുടെ ഭാഗമായ ഡ്രോൺ മാപ്പിങ് സർവേ പെരിന്തൽമണ്ണ നഗരസഭയിൽ ആരംഭിച്ചു. ജലസ്രോതസ്സുകൾ, റോഡുകൾ, കെട്ടിടങ്ങൾ, തെരുവുവിളക്കുകൾ, കുളങ്ങൾ, തോടുകൾ, കിണറുകൾ, പാലങ്ങൾ എന്നിവയുടെ വിവരശേഖരണമാണ് സർവേയിൽ നടക്കുന്നത്.
പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന പരിപാടി നഗരസഭ ചെയർമാൻ പി. ഷാജി ഡ്രോൺ പറത്തി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ എ. നസീറ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അമ്പിളി മനോജ്, കെ. ഉണ്ണികൃഷ്ണൻ, നഗരസഭ ക്ലീൻ സിറ്റി മാനേജർ സി.കെ. വത്സൻ, ടൗൺ പ്ലാനിങ് ഓഫിസർ ഡോ. ആർ. പ്രദീപ് എന്നിവർ പങ്കെടുത്തു.