Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerinthalmannachevron_rightപിതാവിനും മകനും...

പിതാവിനും മകനും തെരുവുനായുടെ കടിയേറ്റു

text_fields
bookmark_border
പിതാവിനും മകനും തെരുവുനായുടെ കടിയേറ്റു
cancel

പെ​രി​ന്ത​ൽ​മ​ണ്ണ: തെ​രു​വു​നാ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പി​താ​വി​നും മ​ക​നും ക​ടി​യേ​റ്റു. ആ​ന​മ​ങ്ങാ​ട് പ​രി​യാ​പു​രം കൊ​ള​മ്പി​ൽ ഹം​സ, മ​ക​ൻ ശി​ഹാ​ബ് എ​ന്നി​വ​രെ​യാ​ണ് തെ​രു​വു​നാ​യ ആ​ക്ര​മി​ച്ച​ത്. ആ​ന​മ​ങ്ങാ​ട്ടെ ഇ​വ​രു​ടെ ക​ട​ക്കു മു​ന്നി​ൽ നി​ൽ​ക്കു​മ്പോ​ഴാ​ണ് ഇ​വ​ർ​ക്ക് തെ​രു​വ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്.

ശി​ഹാ​ബി​ന്റെ ചെ​റി​യ മ​ക​ൻ ആ​ദ​മി​ന് നേ​രെ പാ​ഞ്ഞ​ടു​ത്ത നാ​യെ ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് ശി​ഹാ​ബി​നും പി​താ​വ് ഹം​സ​ക്കും ക​ടി​യേ​റ്റ​ത്. ഹം​സ​യു​ടെ കൈ​വി​ര​ലി​ലും ശി​ഹാ​ബി​ന്റെ കാ​ലി​ലും മു​റി​വ് പ​റ്റി. പ​രി​ക്കേ​റ്റ ഇ​വ​ർ പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. പ്ര​ദേ​ശ​ത്ത് തെ​രു​വ് നാ​യ്ക​ളു​ടെ എ​ണ്ണം​പെ​രു​കി​യ​ത് ഭീ​ഷ​ണി​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടു. തെ​രു​വ് നാ​യ്ക​ളെ പി​ടി​കൂ​ടാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
TAGS:Malappuram News Stay dog attack Dog Bite 
News Summary - Father and son bitten by stray dog
Next Story