Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerinthalmannachevron_rightകെ.എസ്.ആർ.ടി.സി...

കെ.എസ്.ആർ.ടി.സി ബ്രേക്ക് ഡൗൺ തുടർക്കഥ; തിങ്കളാഴ്ച അഞ്ച് ട്രിപ്പ് റദ്ദാക്കി

text_fields
bookmark_border
കെ.എസ്.ആർ.ടി.സി ബ്രേക്ക് ഡൗൺ തുടർക്കഥ; തിങ്കളാഴ്ച അഞ്ച് ട്രിപ്പ് റദ്ദാക്കി
cancel
camera_alt

പ്രതീകാത്മക ചിത്രം

Listen to this Article

പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽനിന്ന് പുറപ്പെടുന്ന തിരുവാഴാംകുന്ന് കെ.എസ്.ആർ.ടി.സി ഓർഡിനറി സർവിസ് റദ്ദാക്കുന്നതായി പരാതി. ബസുകൾ തകരാറിലാകുന്നതാണ് ട്രിപ്പ് റദ്ദാക്കാൻ കാരണം. തിങ്കളാഴ്ച പുലർച്ചെ സർവിസിനിടെ ബ്രേക്ക് ഡൗൺ ആയതോടെ അഞ്ചു ട്രിപ്പ് റദ്ദാക്കേണ്ടി വന്നു. മിക്കദിവസങ്ങളിലും തകരാറിലാകുന്നതോടെ യാത്രക്കാർ ബുദ്ധിമുട്ടിലാവുന്നു. പെരിന്തൽമണ്ണ ഡിപ്പോ ഓപറേറ്റ് ചെയ്യുന്ന ഏക ഓർഡിനറി റൂട്ടാണ് വെട്ടത്തൂർ-അലനല്ലൂർ വഴിയുള്ള തിരുവിഴാംകുന്ന് സർവിസ്. ജനപ്രിയവും ലാഭകരവുമായ ഈ റൂട്ടിൽ മൂന്ന് ബസ്സുകൾ രണ്ട് ഭാഗത്തേക്കുമായി 25 ലേറെ തവണ സർവിസുണ്ട്. ഇതിൽ ഏതെങ്കിലും ബസുകൾ മിക്ക ദിവസങ്ങളിലും തകരാറിലാകുന്നു.

റൂട്ടിലേക്ക് സ്ഥിരം അനുവദിച്ചിരുന്ന ബസുകൾ ശബരിമല സീസണിൽ മാറി ഓടുകയാണ്. പകരം ഓടിയിരുന്നവക്ക് പലവിധ തകരാറുകളും ഉണ്ടായിരുന്നു. ശബരിമല സീസൺ തീർന്ന് മിക്ക ഡിപ്പോകളിലും ബസുകൾ തിരിച്ചെത്തിയിട്ടും പെരിന്തൽമണ്ണയിലെ ഈ റൂട്ടിലേക്ക് എത്തിയില്ല. വിദ്യാർഥികളും നിത്യതൊഴിലാളികളുമടക്കം പ്രായഭേദമന്യേയുള്ള ധാരാളം ആളുകൾ സ്ഥിരമായി ആശ്രയിക്കുന്ന സർവീസുകൾക്ക് തകരാറിലാകാത്ത ബസുകൾ അനുവദിക്കണമെന്ന് വെട്ടത്തൂർ-തിരുവിഴാം കുന്ന് കെ.എസ്.ആർ.ടി.സി യാത്രക്കാരുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രസാദ് തിരുവാഴാംകുന്ന്, കെ.പി. മുഹമ്മദ്‌ ഷെരീഫ് കാപ്പ്, മുഹമ്മദ്‌ ഭീമനാട്, സുഹൈൽ വലമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ എ.ടി.ഒക്കും ഗതാഗതവകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർക്കും പരാതി നൽകി.

Show Full Article
TAGS:KSRTC breakdown KB Ganesh Kumar 
News Summary - KSRTC breakdown continues; five trips cancelled on Monday
Next Story