‘മാധ്യമം ഹെൽത്ത് കെയറി’ലേക്ക് 4.7 ലക്ഷം നൽകി പൂപ്പലം ദാറുൽ ഫലാഹ് വിദ്യാർഥികൾ
text_fields‘മാധ്യമം ഹെൽത്ത് കെയർ’ പദ്ധതിയിലേക്ക് പൂപ്പലം ദാറുൽ ഫലാഹ് ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുക സ്കൂൾ പ്രിൻസിപ്പൽ ടി. ഷൗക്കത്തലി, ചെയർമാൻ
കെ.പി. യൂസുഫ് മാസ്റ്റർ എന്നിവരിൽനിന്ന് ’മാധ്യമം’ സി.ഇ.ഒ പി.എം. സാലിഹ് ഏറ്റുവാങ്ങുന്നു
പെരിന്തൽമണ്ണ: നിർധനരും നിരാലംബരുമായ രോഗികൾക്ക് ആശ്വാസം നൽകുന്ന ‘മാധ്യമം ഹെൽത്ത് കെയർ പദ്ധതി’യിലേക്ക് പൂപ്പലം ദാറുൽ ഫലാഹ് വിദ്യാർഥികളും രക്ഷിതാക്കളും സമാഹരിച്ച് നൽകിയത് 4,70,188 രൂപ. സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ടി. ഷൗക്കത്തലി, ചെയർമാൻ കെ.പി. യൂസുഫ് മാസ്റ്റർ എന്നിവരിൽനിന്ന് ‘മാധ്യമം’ സി.ഇ.ഒ പി.എം. സാലിഹ് തുക ഏറ്റുവാങ്ങി.
ഏറ്റവും കൂടുതൽ സംഖ്യ സമാഹരിച്ച വിദ്യാർഥികളായ ഫൈസ അബ്ദുല്ല, അയാൻ അഹ് മദ്, നസ്ഹ നാദിർ, ഫാത്തിമ സെല്ല, ഹസിൻ സക്കർ, ഇശാ മെഹ് റിഷ്, അൻജ ഫാത്തിമ, ടി. ഷസ നഹാസ്, അൻമ സഹ് റ, മുഹമ്മദ് അലൻ, അംന തൻസീൻ, ആഹിൽ ഹംസ ബിൻ അൻസൽ, ആയിഷ നഷ, വി.പി. ഷഹ് സാദ്, റീഹാം ടി. ഷാസ് മോൻ, ഫൈഹ സാജിദ്, നസ്മിയ നജാത്ത്, അയ്റ മറിയം, അയ്സാം അബ്ദുല്ല, നാഹിസ് അലി കൊടുവായക്കൽ, എ . കെ. അയ്ദിൻ, ഇൻശ റഹ്മാൻ, ഷസ്ഫ ഫാത്തിമ, സി.പി. അയ് ഷ ഷസ, കെ.എ. നാജിദ്, അർഫ നസ് റിൻ, അസ് വ റഹ് മ, റാസിൻ ശരീഫ്, മുഹമ്മദ് ഐദിൻ, അൻസിൽ മുഹമ്മദ്, അയ ജാബിർ, അയ് സ അൻസൽ, ബെസ്റ്റ് മെൻറ്റർ സി. ബുഷ്റ എന്നിവർക്ക് ‘മാധ്യമ’ത്തിന്റെ ഉപഹാരം നൽകി.
മാധ്യമം റെസിഡന്റ് എഡിറ്റർ ഇനാം റഹ്മാൻ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ടി.കെ. അബ്ദുസ്സമദ്, സെക്ഷൻ ഹെഡ്സ് ശ്രീപ്രിയ, പി.എം. അനിത, വി.സി. ബീന, ആർ. സ്വപ്ന, പി. സൈഫുന്നിസ, സ്റ്റാഫ് സെക്രട്ടറി പി. ശാകിയ, അധ്യാപകരായ എം. സക്കീർ ഹുസൈൻ, എം. മുംതാസ് അലി, അശൂർ പാറക്കോട്ട്, മാധ്യമം പ്രതിനിധികൾ ഇ.കെ. അബ്ദുൽ റഷീദ്, എം. അബ്ദുല്ല എന്നിവർ സംബന്ധിച്ചു.