എന്നിട്ടും ഞങ്ങളെ എന്തിന് കുരുക്കിൽ നിർത്തുന്നു?
text_fieldsകോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ കുരുക്കിന് പരിഹാരമായ ഓരാടംപാലം -മാനത്തുമംഗലം ബൈപാസിനുള്ള
സ്ഥലം മന്ത്രി പി.എ. മുഹമ്മദ് റിയാസ് 2022ൽ സന്ദർശിച്ചപ്പോൾ
പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്തും പെരിന്തൽമണ്ണയിലുമുള്ള രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി 15 വർഷം മുമ്പ് നിർദേശിച്ചഓരാടംപാലം-മാനത്തുമംഗലം ബൈപാസ് പദ്ധതി യാഥാർഥ്യമാകാത്തതിൽ സർക്കാറിന്റെ മെല്ലെപ്പോക്കും കാരണം. മഞ്ഞളാംകുഴി അലി എം.എൽ.എ താൽപര്യമെടുക്കാത്തതിനാലാണെന്നാണ് സി.പി.എം കുറ്റപ്പെടുത്തുന്നത്. എന്നാൽ, ഒമ്പത് വർഷമായി സർക്കാർ എന്ത് ചെയ്തെന്ന ചോദ്യങ്ങൾക്ക് കൃത്യമായി വിശദീകരണം നൽകാൻ സി.പി.എമ്മിന് കഴിയുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
ഗതാഗതക്കുരുക്ക് പരിഹരിക്കാൻ രണ്ടു പദ്ധതികൾക്ക് മഞ്ഞളാംകുഴി അലി എം.എൽ.എ ഫണ്ട് അനുവദിച്ചിട്ടുണ്ട്. വലിയപീടിപ്പടി റോഡിന് 60 ലക്ഷവും വലമ്പൂരിൽ റെയിൽവേ അണ്ടർപാസ് വിപുലപ്പെടുത്താൻ ഒരു കോടിയുമാണ് അനുവദിച്ചത്. അപ്പോഴും സർക്കാർ ഫയലിലുറങ്ങുന്ന മാനത്തുമംഗലം ബൈപാസ് യാഥാർഥ്യമാക്കാൻ യാതൊരു നടപടിയും ഉണ്ടായില്ല.
2022ൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പെരിന്തൽമണ്ണയിൽ വന്നപ്പോൾ പദ്ധതിയെ കുറിച്ച് സ്ഥലം സന്ദർശിച്ച് പഠിച്ചിരുന്നു. അതിനു ശേഷവും മുമ്പും പലവട്ടം എം.എൽ.എമാർ നിയമസഭയിലും പുറത്തും ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നതാണ്.
കിഫ്ബി എൻജിനീയറിങ് വിഭാഗം വിശദ പരിശോധനയും നടത്തി. എന്നാൽ, അനിവാര്യമായ പദ്ധതിക്ക് പണം ചെലവിടാൻ സർക്കാർ താൽപര്യമെടുക്കുന്നില്ല. അങ്ങാടിപ്പുറത്തെ മിനി മേൽപ്പാലത്തിന് പുറമെ ഓരാടംപാലം -മാനത്തുമംഗലം ബൈപാസും അതിൽ റെയിൽവേ മേൽപ്പാലവും യാഥാർഥ്യമായാലേ ജനം അനുഭവിക്കുന്ന ഗതാഗത ദുരിതം പരിഹരിക്കാനാവൂ.
വിശദ വാല്വേഷന് റിപ്പോര്‍ട്ടിന് അനുമതി
മങ്കട: അങ്ങാടിപ്പുറത്തെ ഗതാഗത കുരുക്കിന് പരിഹാരമാകുന്ന ഓരാടംപാലം വൈലോങ്ങര ബൈപാസിന്റെ നിര്‍മാണത്തോടനുബന്ധിച്ച് ഭൂമി ഏറ്റെടുക്കല്‍ നടപടിയുമായി ബന്ധപ്പെട്ട് വിശദ വാല്വേഷന് റിപ്പോര്‍ട്ടിന് കലക്ടര്‍ അംഗീകാരം നല്‍കിയതായി മഞ്ഞളാംകുഴി അലി എം.എല്‍.എ പറഞ്ഞു.
സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ആര്.ബി.ഡി.സി.കെക്ക് ഫണ്ട് അനുവദിക്കുന്നതിന് കത്തു നല്‍കുമെന്നും സ്ഥലമുടമകള്‍ക്ക് നോട്ടിസ് നല്കി നടപടി വേഗത്തിലാക്കുമെന്നും റവന്യു സ്ഥലമേറ്റെടുപ്പ് വിഭാഗം അറിയിച്ചു.
സ്ഥലമേറ്റടുപ്പുമായി ബന്ധപ്പെട്ട നടപടികള്‍ സമയബന്ധിതമായി നടപ്പിലാക്കുമെന്ന് ഭൂവുടമകള്‍ക്ക് പരമാവധി നഷ്ടപരിഹാരം ഉറപ്പുവരുത്തുമെന്നും നിർമാണം ആരംഭിക്കുന്നതിനുള്ള തുടര്‍നടപടികള്‍ വേഗത്തിലാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും എം.എല്‍.എ അറിയിച്ചു.