അടിപിടി കേസിലെ പ്രതി കഞ്ചാവുമായി പിടിയിൽ
text_fieldsഅബ്ദുൽ മനാഫ്
പൊന്നാനി: അരക്കിലോയോളം കഞ്ചാവുമായി അടിപിടി കേസിലെ പ്രതി പിടിയിൽ. മരക്കടവ് ബീരാൻ കുട്ടിക്കാനത്ത് വീട്ടിൽ അബ്ദുൽ മനാഫ് (39) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം പൊന്നാനി മുക്കാടി സ്വദേശി ചന്തക്കാരന്റെ വീട്ടിൽ മശൂദിനെ മാരകമായി അടിച്ചുപരിക്കേൽപ്പിച്ച കേസിലെ പ്രതികളെ അന്വേഷിക്കുന്നതിനിടയിലാണ് മനാഫ് പിടിയിലാകുന്നത്. മനാഫിനെതിരെ അടിപിടി കേസിന് പുറമേ എൻ.ഡി.പി.എസ് ആക്ട് പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു.
മരക്കടവ് സ്വദേശി സൈനുൽ ആബിദ് (22) ആണ് അടിപിടി കേസിൽ അറസ്റ്റിലായ മറ്റൊരു പ്രതി. പൊന്നാനി ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ വിനോദ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മധുസൂദനൻ, പൊലീസുകാരായ സജുകുമാർ, അനിൽ വിശ്വന്, പ്രശാന്ത് കുമാർ, സജിമോൻ, വിനോദ്, സുമേഷ്, കൃപേഷ് എന്നിവരും ചേർന്നാണ് പ്രതികളെയും കഞ്ചാവും പിടികൂടിയത്. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.