രോഗികൾക്ക് സാന്ത്വനമേകാൻ പൊന്നാനി ഐ.എസ്.എസ് സ്കൂൾ വിദ്യാർഥികൾ
text_fields‘മാധ്യമം ഹെൽത്ത് കെയർ’ പദ്ധതിയിലേക്ക് പൊന്നാനി ഐ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുക സ്കൂൾ പ്രിൻസിപ്പൽ പി.കെ. അബ്ദുൽ അസീസിൽനിന്ന്
‘മാധ്യമം’ ബിസിനസ് ഡെവലപ്മെന്റ് ഓഫിസർ പി. അബ്ദുൽ റഷീദ് ഏറ്റുവാങ്ങുന്നു
പൊന്നാനി: സമൂഹത്തിൽ മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് സാന്ത്വനമേകാൻ ‘മാധ്യമം’ തുടക്കം കുറിച്ച ഹെൽത്ത് കെയർ പദ്ധതിയിലേക്ക് പൊന്നാനി ഐ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുക കൈമാറി. 1,36,565 രൂപയാണ് വിദ്യാർഥികൾ സമാഹരിച്ചത്. സ്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ പി.കെ. അബ്ദുൽ അസീസിൽനിന്ന് ‘മാധ്യമം’ ബിസിനസ് ഡെവലപ്മെന്റ് ഓഫിസർ പി. അബ്ദുൽ റഷീദ് തുക ഏറ്റുവാങ്ങി.
ഏറ്റവും കൂടുതൽ തുക സമാഹരിച്ച വിദ്യാർഥികളായ ഹൈഫ സെറിൻ ഹുലൈബ്, ലൈബ, സോഹൻ അമൽ, ഒ.കെ. ആമിന ഹംന, ആമിന മറിയം ഇസ്ഹാഖ്, എം. മുഹമ്മദ് നിഹാൽ, മെഹക് മസീൻ, ഷിഫാൻ ആസിർ, സഹദ ജാഫർ, ഫാത്തിമ ജസ്ന എന്നിവർക്കും സ്കൂൾ ബെസ്റ്റ് മെന്റർ മുബഷിറക്കും ‘മാധ്യമ’ത്തിന്റെ ഉപഹാരം നൽകി ആദരിച്ചു. ഐ.എസ്.എസ് സെക്രട്ടറി എം. മുഹമ്മദ്, പ്രിൻസിപ്പൽ പി.കെ. അബ്ദുൽ അസീസ്, അക്കാദമിക് കോഓഡിനേറ്റർ പി.വി. അബ്ദുൽ ഖാദർ, ഹെഡ്മിസ്ട്രസ് പി. ഗീത, ഹെൽത്ത് കെയർ കോഓഡിനേറ്റർ വി.കെ. സെമീൽ, ‘മാധ്യമം’ ഏരിയ കോഓഡിനേറ്റർ പി.കെ. അബ്ദുല്ല, ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് എം. അബ്ദുല്ല എന്നിവർ സംബന്ധിച്ചു.