Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightകടലിൽ എൻജിൻ തകരാറിലായി...

കടലിൽ എൻജിൻ തകരാറിലായി കുടുങ്ങിയ മത്സ്യത്തൊഴിലാളിയെ രക്ഷിച്ചു

text_fields
bookmark_border
കടലിൽ എൻജിൻ തകരാറിലായി കുടുങ്ങിയ മത്സ്യത്തൊഴിലാളിയെ രക്ഷിച്ചു
cancel

പൊന്നാനി: മത്സ്യബന്ധനത്തിനിടെ ചെറുതോണിയുടെ എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളിയെ പൊന്നാനി കോസ്റ്റൽ പൊലീസ് സംഘം രക്ഷപ്പെടുത്തി കരയിലെത്തിച്ചു. അഴീക്കൽ പൂളക്കൽ വീട്ടിൽ ബാവുട്ടിയുടെ മകൻ കാദർ (44) ആണ് രക്ഷപ്പെട്ടത്.

ശനിയാഴ്ച ബോട്ട് പട്രോളിങ് നടത്തുന്നതിനിടെയാണ് സംഭവം. എൻജിൻ തകരാറിലായതോടെ തോണി കരയിലേക്ക് എത്തിക്കാൻ കഴിയാതെ കടലിൽ കുടുങ്ങിയ കാദർ സഹായം തേടി കൈ ഉയർത്തി ഉച്ചത്തിൽ ശബ്ദമുണ്ടാക്കുകയായിരുന്നു. ഇതിനിടെ എൻജിൻ സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഇദ്ദേഹത്തിന് തലകറക്കവും അനുഭവപ്പെട്ടു.

ഇത് ശ്രദ്ധയിൽപ്പെട്ട പട്രോളിങ് സംഘം ഉടൻ സ്ഥലത്തെത്തി കാദറിന്റെ ചെറുതോണി കോസ്റ്റൽ പൊലീസ് ബോട്ടിൽ കെട്ടി പടിഞ്ഞാറെക്കരയിലെത്തിക്കുകയായിരുന്നു. പൊന്നാനി കോസ്റ്റൽ പൊലീസ് സ്റ്റേഷൻ എസ്.ഐ ഷിബു, സി.പി.ഒ നിതീഷ്, സി.ഡബ്ല്യു താഹ, ലാസ്കർ സുഹൈബ്, സ്രാങ്ക് പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. കൃത്യസമയത്ത് പൊലീസ് സംഘം എത്തിയതിനാൽ മത്സ്യത്തൊഴിലാളിയെ സുരക്ഷിതമായി കരയിലെത്തിക്കാനായി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Local News kerala local news malappauram 
News Summary - Coastal Police Save Stranded Fisherman
Next Story