ബൈക്കിലെത്തി വയോധികയുടെ മാല പൊട്ടിച്ച പ്രതി പിടിയിൽ
text_fieldsഅനസ്
പൊന്നാനി: പൊന്നാനി ബിയ്യത്ത് ബൈക്കിലെത്തി വയോധികയുടെ മാല പൊട്ടിച്ച പ്രതി പിടിയിൽ. ജൂൺ 20 ന് വഴി ചോദിക്കാനെന്ന വ്യാജേന ബൈക്ക് നിർത്തി കഴുത്തിൽ കിടന്ന ഒന്നര പവന്റെ സ്വർണമാല പൊട്ടിച്ച് കടന്ന കോഴിക്കോട് താമരശ്ശേരി പുതുപ്പാടി പുത്തൻവീടൻ റമ്പുട്ടാൻ അനസ് എന്ന അനസിനെയാണ് (28) ഒരു മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ പൊലീസ് കോഴിക്കോട് നിന്ന് പിടികൂടിയത്.
വിവിധ ജില്ലകളിൽ മൊബൈൽ മോഷണം, മാല പൊട്ടിക്കൽ തുടങ്ങി 25 ഓളം കേസുകളിൽ പ്രതിയായ അനസ് പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയെ ആക്രമിച്ച് മൂന്ന് കിലോഗ്രാം സ്വർണം കവർന്ന കേസിലും പ്രതിയാണ്. തിരൂർ ഡിവൈ.എസ്.പി പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിൽ പൊന്നാനി ഇൻസ്പെക്ടർ അഷറഫ്, എസ്.ഐ മാരായ യാസിർ ,നിതിൻ, ആൻ്റോ ഫ്രാൻസിസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ നാസർ, പ്രശാന്ത് കുമാർ.എസ്, വിപിൻ രാജ്, സി.പി. ഒമാരായ ഹരിപ്രസാദ്, ശ്രീരാജ്, രഞ്ജിത്ത്, തിരൂർ ഡാൻസാഫ് അംഗങ്ങളായ എസ്.ഐ ജയപ്രകാശ്, എ .എസ്.ഐ ജയപ്രകാശ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഉദയകുമാർ, ഉണ്ണിക്കുട്ടൻ എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.
വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചാണ് പ്രതിമാല പൊട്ടിക്കാൻ എത്തിയത്. 100 ഓളം സി.സി.ടി.വി കാമറകൾ നിരീക്ഷിച്ചും സമാനകുറ്റങ്ങളിൽ ഉൾപ്പെട്ട 15 ഓളം പേരെ നിരീക്ഷിച്ചും കളവ് കേസുകളിൽ പ്രതികളായ 40 ഓളം പേരുടെ ഫോൺ കോളുകൾ പരിശോധിച്ചുമാണ് ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയിലേക്കെത്തിയത്. പ്രതിയെ റിമാൻഡ് ചെയ്തു