പൊന്നാനിയിൽ മുന്നേറ്റം നടത്തി യു.ഡി.എഫ്
text_fieldsപൊന്നാനി: ജില്ലയിലെ സി.പി.എം ഇടതുകോട്ടയായി പരിഗണിക്കുന്ന പൊന്നാനി നിയമസഭ മണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങളിലും കാലിടറി എൽ.ഡി.എഫ്. പൊന്നാനി മണ്ഡലത്തിൽ രണ്ടിടങ്ങളിൽ മാത്രമാണ് എൽ.ഡി.എഫിന് ഭരണം നേടാനായത്. പൊന്നാനി നഗരസഭ നില നിർത്തിയപ്പോൾ വെളിയങ്കോട് ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫിൽ നിന്ന് പിടിച്ചെടുക്കാനായി. അതേ സമയം മണ്ഡലത്തിൽ എൽ.ഡി.എഫ് ഭരിച്ചിരുന്ന മറ്റു പഞ്ചായത്തുകളായ മാറഞ്ചേരി, പെരുമ്പടപ്പ്, ആലങ്കോട്, നന്നംമുക്ക് എന്നിവിടങ്ങളിൽ യു.ഡി.എഫ് മികച്ച വിജയം നേടിയാണ് ഭരണത്തിലെത്തിയത്.
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പതിറ്റാണ്ടിനൊടുവിൽ മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കാനായി. മാറഞ്ചേരി, ചങ്ങരംകുളം ജില്ല ഡിവിഷനിലും യു.ഡി.എഫിന് വിജയം നേടാനായത് ആദ്യമായാണ്. പൊന്നാനി നഗരസഭയിലെ 53 സീറ്റുകളിൽ 32 സീറ്റാണ് എൽ.ഡി.എഫിന് ലഭിച്ചത്. കഴിഞ്ഞ തവണ 38 സീറ്റുണ്ടായിരുന്ന എൽ.ഡി.എഫിന് ആറ് സീറ്റുകൾ നഷ്ടമായി. അതേ സമയം 10 സീറ്റ് മാത്രമുണ്ടായിരുന്ന യു.ഡി.എഫ് നിലമെച്ചപ്പെടുത്തി 18ലെത്തി.
മൂന്ന് സീറ്റുണ്ടായിരുന്ന ബി.ജെ.പിക്ക് ഒരു സീറ്റ് നഷ്ടമാവുകയും ചെയ്തു. 2021 നിയമസഭയിൽ 17043 ഭൂരിപക്ഷമാണ് പി. നന്ദകുമാറിന് ലഭിച്ചിരുന്നത്. ഇതിൽ 10,000 ലധികം ലീഡും നൽകിയത് പൊന്നാനി നഗരസഭയായിരുന്നു. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ 32 സീറ്റുമായി ഭരണം ലഭിച്ചെങ്കിലും 4135 വോട്ടിന്റെ ലീഡ് മാത്രമാണ് നേടാനായത്. മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ 25 വർഷങ്ങൾക്ക് ശേഷമാണ് യു.ഡി.എഫ് ഭരണം തിരിച്ചുപിടിച്ചത്.
വെളിയങ്കോട് ഗ്രാമപഞ്ചായത്തിൽ 16 വർഷങ്ങൾക്ക് ശേഷമാണ് എൽ.ഡി.എഫിന് ലഭിക്കുന്നത്. മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞതവണ ലീഗ് വിമതന്റെ പിന്തുണയോടെയായിരുന്നു എൽ.ഡി.എഫിന് ഭരണം ലഭിച്ചത്. എൽ.ഡി.എഫ് -ഒമ്പത്, യു.ഡി.എഫ് എട്ട്, എസ്.ഡി.പി.ഐ -ഒന്ന്, സ്വതന്ത്രൻ -ഒന്ന് എന്നിങ്ങനെയായിരുന്നു സീറ്റ് നില .
വാർഡ് വിഭജനത്തെ തുടർന്ന് മൂന്നു സീറ്റുകൾ വർധിച്ച് 22 ആയപ്പോൾ യു.ഡി.എഫിന് മൂന്നും എൽ.ഡി.എഫിന് ഒരു സീറ്റും അധികമായി ലഭിച്ചു. എസ്.ഡി.പിഐ ഒരു സീറ്റ് നിലനിർത്തി. വെളിയങ്കോട് ഗ്രാമപഞ്ചായത്തിലെ 16 വർഷത്തെ യു.ഡി.എഫ് ഭരണമാണ് അവസാനിച്ചത്. ആകെയുള്ള 21 വാർഡുകളിൽ 11 വാർഡുകൾ നേടിയാണ് എൽ.ഡി.എഫ് ഭരണത്തിൽ തിരിച്ചെത്തിയത്. കഴിഞ്ഞതവണ മുസ്ലിം വിമതയുടെ പിന്തുണയോടെ കൂടിയായിരുന്നു ഭരണം. വെളിയങ്കോട് ഗ്രാമപഞ്ചായത്തിലെ മൂന്ന് ബ്ലോക്ക് ഡിവിഷൻ വാർഡുകളിൽ രണ്ടെണ്ണവും എൽ.ഡി.എഫിന് നേടാനായി.
ആലങ്കോട് പഞ്ചായത്തിൽ 21 സീറ്റിൽ 16 ഉം നേടിയാണ് യു.ഡി.എഫ് ഭരണം പിടിച്ചത്. ഇതിൽ കോൺഗ്രസ്-ഏഴ്, ലീഗ് -ഒമ്പത്, സി.പി.എം അഞ്ച് സീറ്റിലും വിജയിച്ചു. നന്നംമുക്കിൽ 19 സീറ്റിൽ 12 ഉം നേടിയാണ് യു.ഡി.എഫ് തിരിച്ചു വരവ് നടത്തിയത്. കോൺഗ്രസ് -ആറ് , ലീഗ് -അഞ്ച്, യു.ഡി.എഫ് പിന്തുണയോടെ സി.പി.ഐ സ്വതന്ത്രനും വിജയിച്ചു. ബി.ജെ.പി ഒരു സീറ്റിലും വിജയിച്ചു. എൽ.ഡി.എഫിന്റെ സുരക്ഷിത മണ്ഡലം എന്ന പെരുമക്ക് വിള്ളൽ വീഴ്ത്തിയാണ് മണ്ഡലത്തിൽ യു.ഡി.എഫ് വിജയം


