കുടിവെള്ളത്തിന് നെട്ടോട്ടം
text_fieldsടി.കെ കോളനി ഒളർവട്ടം കെട്ടിൽ വെള്ളം വറ്റിയ നിലയിൽ
പൂക്കോട്ടുംപാടം: അമരമ്പലം -ചോക്കാട് പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന കോട്ടപ്പുഴയിൽ വ്യാപക ജലചൂഷണത്തെ തുടർന്ന് നീരൊഴുക്ക് നിലച്ചു. സമീപ പ്രദേശങ്ങളിൽ കുടിവെള്ള പ്രശ്നം രൂക്ഷമായി. ടി.കെ. കോളനി ഒളർവട്ടം, പൊട്ടിക്കല്ല്, പരിയങ്ങാട്, ചെട്ടിപ്പാടം പ്രദേശങ്ങളിൽ വേനൽ രൂക്ഷമായതോടെ മിക്ക കിണറുകളും വറ്റി. നാട്ടുകാർ കുടിവെള്ളത്തിനുവേണ്ടി പരക്കം പായുകയാണ്. ടി.കെ കോളനി, പൊട്ടിക്കല്ല് പ്രദേശങ്ങളിൽ ഉരുളൻ പാറകളായതിനാൽ കിണർ കുഴിക്കൽ അപ്രാപ്യമാണ്. ഇവിടെ ഉയർന്ന പ്രദേശമായതിനാൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള വിതരണവും എത്തിയിട്ടില്ല. ഇതുകാരണം കുളിക്കാനും അലക്കാനും മറ്റും കോട്ടപ്പുഴയായിരുന്നു ആശ്രയം.