അന്തർസംസ്ഥാന തൊഴിലാളികളുമായുള്ള തർക്കത്തിനിടെ യുവാവിന് പരിക്കേറ്റു
text_fieldsസജിൽ
പൂക്കോട്ടുംപാടം: അന്തർസംസ്ഥാന തൊഴിലാളികളുമായുണ്ടായ വാക്കേറ്റത്തി നൊടുവിൽ നാട്ടുകാരനായ യുവാവിന് പരിക്കേറ്റു. പായമ്പാടം കൈതറ അലവിയുടെ മകൻ സജിലിനാണ് (27) പരിക്കേറ്റത്. കഴിഞ്ഞ ഞായറാഴ്ച 10ഓടെയാണ് സംഭവം. പൂക്കോട്ടുംപാടം അങ്ങാടിയിൽ അസം സ്വദേശികളായ തൊഴിലാളികളുമായി കഞ്ചാവ് ചോദിച്ചതുമായി ബന്ധപ്പെട്ട് സജിൽ വാക്കേറ്റത്തിലേർപ്പെട്ടിരുന്നു.
തുടർന്ന് സജിൽ തൊഴിലാളികളെ മർദിക്കുകയും ചെയ്തു ഇതിനിടയിൽ കൈയിൽ കിട്ടിയ ഇരുമ്പു വടിയെടുത്ത് തൊഴിലാളികൾ സജിലിനെയും മർദിക്കുകയായിരുന്നു. തലക്കും ശരീരഭാഗങ്ങൾക്കും സാരമായി പരിക്കേറ്റ സജിലിനെ ഉടൻ തന്നെ നിലമ്പൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അസാം സ്വദേശികളായ ഉസ്മാൻ അലി, അസ്മദ് അലി, മെഹരിക് ബാൽ, ബാബു റാം തുടങ്ങിയവർ സജിലിന്റെ പേരിൽ പൂക്കോട്ടുംപാടം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് അന്വേഷണം നടത്തിവരികയാണ്.


