ശീതീകരിച്ച സ്മാര്‍ട്ട് അംഗന്‍വാടികള്‍ കുരുന്നുകള്‍ക്ക് സമര്‍പ്പിച്ചു
text_fieldsപൂക്കോട്ടൂര്‍: ശീതീകരണ സംവിധാനത്തോടെ സ്മാര്‍ട്ടാക്കിയ പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ അംഗന്‍വാടികള്‍ കുരുന്നുകള്‍ക്ക് സമര്‍പ്പിച്ചു. അറവങ്കര പള്ളിപ്പടിയിലെ പഞ്ചായത്ത്പടി, ചോലമുക്ക് അംഗന്‍വാടികളാണ് ആധുനിക സൗകര്യങ്ങളോടെ ശിശു സൗഹൃദ കേന്ദ്രമാക്കിയത്. ഗ്രാമപഞ്ചായത്ത് അനുവദിച്ച 8.5 ലക്ഷം രൂപ ചെലവിലാണ് ഇരു അംഗന്‍വാടികള്‍ക്കും സ്ഥലം വാങ്ങിയത്. ജില്ല പഞ്ചായത്ത് അനുവദിച്ച 15 ലക്ഷം രൂപ ചെലവില്‍ പഞ്ചായത്തുപടി അംഗന്‍വാടിക്കും പി. ഉബൈദുല്ല എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നനുവദിച്ച 20 ലക്ഷം രൂപ ചെലവില്‍ ചോലമുക്ക് അംഗന്‍വാടിക്കും കെട്ടിടം നിർമിച്ചു. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ചുറ്റുമതില്‍ നിർമാണവും പൂര്‍ത്തിയാക്കി. ചോലമുക്ക് അംഗന്‍വാടി കെട്ടിടം പി. ഉബൈദുല്ല എം.എല്‍.എയും പഞ്ചായത്തുപടി അംഗന്‍വാടി കെട്ടിടം ജില്ല പഞ്ചായത്ത് അംഗം അഡ്വ. പി.വി. മനാഫും ഉദ്ഘാടനം ചെയ്തു. ചുറ്റുമതില്‍ സമര്‍പ്പണം മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹ്മാന് നിര്‍വഹിച്ചു. പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ടി. അലി അധ്യക്ഷത വഹിച്ചു. ടീം എ.ഡി.എം, പള്ളിപ്പടി യൂത്ത് ലീഗ് കമ്മിറ്റികള്‍ എ.സിയും കൂമ്പാറ സൗഹൃദ കൂട്ടായ്മ സ്മാര്‍ട്ട് ടിവിയും കൈമാറി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഖമറുന്നിസ, സ്ഥിരംസമിതി അധ്യക്ഷന്‍ കെ. ഇസ്മായില്‍ മാസ്റ്റര്‍, വാര്‍ഡ് അംഗം വി.പി. സുമയ്യ, ഹാരിഫ, മുഹമ്മദ് ബൈജു, സക്കീന മുസ്തഫ, എം. സുബൈദ, കെ.പി. നവാസ്, സുനീറ അലവിക്കുട്ടി, ഉമ്മുഹബീബ, ജുമൈല ടീച്ചര്‍, സൗദ, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ എം. സമീറ, അസിസ്റ്റന്റ് എന്‍ജിനീയര്‍ മിനി, കെ. കുഞ്ഞിമുഹമ്മദ് മുസ്ലിയാര്, എന്‍.പി. അക്ബര്‍, പി. അബ്ബാസ്, കെ. മുഹമ്മദ്, കെ. ഫാരിസ്, നടുക്കണ്ടി മാനു, സി. കുഞ്ഞിമുഹമ്മദ്, ലക്ഷ്മി, ഹരീഷ തുടങ്ങിയവര്‍ സംബന്ധിച്ചു.


