Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jan 2024 4:45 AM GMT Updated On
date_range 2024-01-17T10:15:05+05:30കട്ടുപ്പാറ ഇട്ടക്കടവ് പാലം; എക്സ്പാൻഷൻ ജോയൻറുകൾക്ക് മീതെ വിള്ളൽ
text_fieldscamera_alt
ഇട്ടക്കടവ് പാലത്തിന്റെ
എക്സ്പാൻഷൻ
ജോയൻറിലെ ടാറിങ്
വിണ്ടുകീറിയ നിലയിൽ
പുലാമന്തോൾ: കട്ടുപ്പാറ ഇട്ടക്കടവ് പാലത്തിൽ എക്സ്പാൻഷൻ ജോയൻറുകൾക്ക് മീതെ ടാറിങ് വിണ്ടുകീറിയ നിലയിൽ. പാലത്തിൽ ആറ് എക്സ്പാൻഷൻ ജോയൻറുകൾക്ക് മീതെയുള്ള ടാറിങ്ങാണ് ഒരറ്റം മുതൽ മറ്റേയറ്റം വരെയും വിണ്ടുകീറിയ അവസ്ഥയിലായത്.
പുലാമന്തോൾ പാലം അറ്റകുറ്റപ്പണിക്കായി അടച്ചതോടെ ദീർഘദൂര സർവിസുകളടക്കം നിരവധി വാഹനങ്ങൾ ഇതിലൂടെയാണ് സഞ്ചരിക്കുന്നത്. പുലാമന്തോൾ പാലത്തിന്റെ ഗതി വരുത്താതെ ഇപ്പോൾ തന്നെ വിണ്ടുകീറിയ ഭാഗം ടാറിങ് ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Next Story