സമസ്ത സമ്മേളനം; കാൽനട യാത്ര സംഘത്തിന് കടൽയാത്ര സമ്മാനിച്ച് മത്സ്യ തൊഴിലാളികൾ
text_fieldsതിരുവനന്തപുരത്ത്നിന്ന് കാസർകോട് കുണിയയിലേക്ക് കാൽനടയായി യാത്ര ചെയ്യുന്ന ഹാഫിള് മുഹമ്മദ് ജുനൈദ് മന്നാനി, മുഹമ്മദ് സലീം അസ്‍ലമി എന്നിവർക് പരപ്പനങ്ങാടിയിൽ മത്സ്യ തൊഴിലാളികൾ നൽകിയ കടൽ യാത്ര
പരപ്പനങ്ങാടി: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളന സന്ദേശവുമായി തിരുവനന്തപുരത്ത്നിന്ന് കാസർകോട് കുണിയയിലേക്ക് കാൽനട യാത്ര ചെയ്യുന്ന ഹാഫിള് മുഹമ്മദ് ജുനൈദ് മന്നാനി, മുഹമ്മദ് സലീം അസ്‍ലമി എന്നിവർക്ക് പരപ്പനങ്ങാടിയിൽ സുന്നി പ്രവർത്തകർ സ്വീകരണം നൽകി.
കാൽനാടയുടെ ക്ഷീണമകറ്റാൻ മത്സ്യ തൊഴിലാളികൾ ഇവർക്ക് തോണിയിൽ കടൽയാത്ര സമ്മാനിച്ച് മനസിന് കുളിർമയേകിയാണ് വീണ്ടും യാത്രയാക്കിയത്.
പരപ്പനങ്ങാടിയിൽ എത്തിയ പദയാത്ര സംഘത്തെ സമസ്തയുടെയും പോഷക സംഘടനകളുടെയും പ്രാദേശിക നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. നൂറ്റാണ്ടിന്റെ ആദർശ വിശുദ്ധി വിളിച്ചോതുന്ന മുദ്രാവാക്യങ്ങളുമായാണ് പ്രവർത്തകർ യാത്രയെ വരവേറ്റത്.തിരുവനന്തപുരത്ത്നിന്ന് ആരംഭിച്ച് വിവിധ ജില്ലകളിലൂടെ സഞ്ചരിച്ച് ജില്ലയിലെത്തിയ യാത്രക്ക് പരപ്പനങ്ങാടിയിൽ വലിയ ജനപങ്കാളിത്തമാണ് ദൃശ്യമായത്. സ്വീകരണ പരിപാടിയിൽ മത പണ്ഡിതന്മാരും എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് നേതാക്കളും സംബന്ധിച്ചു.


