Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2021 2:45 PM GMT Updated On
date_range 2021-08-22T20:15:30+05:30സദാചാര ഗുണ്ടായിസം; യുവാവിനെ കൂട്ടംചേർന്ന് മർദിച്ചതായി പരാതി
text_fieldsതലക്കടത്തൂർ (മലപ്പുറം): യുവാവിനു നേരെ സദാചാര ഗുണ്ടാ ആക്രമണമെന്ന് പരാതി. ചെറിയമുണ്ടം വാണിയന്നൂർ തടത്തിൽ സൽമാനുൽ ഫാരിസ് (23) ആണ് ആക്രമണത്തിനിരയായത്. കഴിഞ്ഞദിവസം അരീക്കാട് വെച്ച് ഏഴംഗ സംഘമാണ് മർദിച്ചതെന്ന് മാതാവ് തിരൂർ പൊലീസിലും മുഖ്യമന്ത്രിക്കും നൽകിയ പരാതിയിൽ പറയുന്നു.
സംഭവത്തിൽ തിരൂർ പൊലീസ് ഏഴുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെല്ലാം 18 വയസ്സിന് താഴെയുള്ളവരാണ്. ഇവരെ ചോദ്യം ചെയ്തുവരുകയാണെന്നും സി.ഐ അറിയിച്ചു.
സദാചാര ഗുണ്ടായിസത്തിനും മർദന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമം വഴി പ്രചരിപ്പിച്ചതിനും നടപടി വേണമെന്നാവശ്യപ്പെട്ടാണ് പരാതി. ശാരീരിക അവശതയെ തുടർന്ന് യുവാവിനെ തിരൂർ ജില്ല ആശുപത്രിയിലും പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Next Story