കഞ്ചാവ് മിഠായി ശേഖരം കണ്ടെത്തി
text_fieldsതാനാളൂർ കമ്പനിപ്പടിയിൽനിന്ന് ആരോഗ്യ വകുപ്പ് അധികൃതർ കണ്ടെത്തിയ കഞ്ചാവ് മിഠായി ശേഖരം എക്സൈസ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു
താനാളൂർ: താനാളൂർ കമ്പനിപ്പടിയിൽ ആരോഗ്യ വകുപ്പ് കഞ്ചാവ് മിഠായി ശേഖരം കണ്ടെത്തി. കണ്ടെത്തിയ മിഠായികൾ എക്സൈസ് തിരൂർ അസി. ഇൻസ്പെക്ടർ രഞ്ജിത്, താനാളൂർ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. കെ. പ്രതിഭ എന്നിവരുടെ നേതൃത്വത്തിൽ വിശദമായി പരിശോധിച്ചു കഞ്ചാവ് അടങ്ങിയതാണെന്ന് ഉറപ്പുവരുത്തി.
അന്തർസംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന കമ്പനിപ്പടി ജങ്ഷനിലെ കടയുടെ പിറകിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പുകയില ഉൽപന്നങ്ങൾ അടങ്ങിയ ചാക്കിൽനിന്നാണ് കഴിഞ്ഞ ശനിയാഴ്ച കഞ്ചാവ് മിഠായികളടങ്ങിയ ലഹരിവസ്തുക്കളുടെ ശേഖരം കണ്ടെത്തിയത്. താനാളൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർമാരായ കോശി തമ്പി, വിവേകാനന്ദ് എന്നിവരാണ് ആരോഗ്യവകുപ്പിന്റെ സ്ക്വാഡിലുണ്ടായിരുന്നത്.