Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThanurchevron_rightഷോ​റൂം...

ഷോ​റൂം കു​ത്തി​ത്തു​റ​ന്ന് ബൈ​ക്ക് മോ​ഷ​ണം; മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പ്ര​തി പി​ടി​യി​ൽ

text_fields
bookmark_border
ഷോ​റൂം കു​ത്തി​ത്തു​റ​ന്ന് ബൈ​ക്ക് മോ​ഷ​ണം; മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പ്ര​തി പി​ടി​യി​ൽ
cancel
camera_alt

നൗ​ഫ​ൽ

താ​നൂ​ർ: ചെ​റു​മൂ​ച്ചി​ക്ക​ലി​ൽ വൈ​ദ്യു​തി ബൈ​ക്ക് ഷോ​റൂം കു​ത്തി​ത്തു​റ​ന്ന് ബൈ​ക്ക് മോ​ഷ്ടി​ച്ച പ്ര​തി​യെ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പി​ടി​കൂ​ടി താ​നൂ​ർ പൊ​ലീ​സ്. ഒ​ഴൂ​ർ സ്വ​ദേ​ശി​യാ​യ പൈ​നാ​ട്ടി​ൽ നൗ​ഫ​ലി​നെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ചെ​റു​മൂ​ച്ചി​ക്ക​ലി​ലെ വൈ​ദ്യു​തി ബൈ​ക്ക് ഷോ​റൂ​മി​ൽ ക​വ​ർ​ച്ച ന​ട​ന്ന​ത്.

പി​റ്റേ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നോ​ടെ പ​ട്രോ​ളി​ങ് ന​ട​ത്തു​ക​യാ​യി​രു​ന്ന പൊ​ലീ​സ് സം​ഘം ഒ​ഴൂ​രി​ൽ ര​ജി​സ്ട്രേ​ഷ​നി​ല്ലാ​ത്ത ഇ​രു​ച​ക്ര വാ​ഹ​ന​വു​മാ​യി സം​ശ​യാ​സ്പ​ദ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​യാ​ളെ ക​ണ്ട​തി​നെ തു​ട​ർ​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി പ​ന്ത്ര​ണ്ടോ​ളം കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. താ​നൂ​ർ ഡി​വൈ.​എ​സ്.​പി പി. ​പ്ര​മോ​ദി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ൻ​സ്പെ​ക്ട​ർ ടോ​ണി ജെ. ​മ​റ്റ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ സു​കേ​ഷ് കു​മാ​ർ, എ​ൻ.​ആ​ർ. സു​ജി​ത്, എ​സ്.​സി.​പി.​ഒ​മാ​രാ​യ സു​ജി​ത്, സ​മീ​ർ, ഷൈ​ൻ, ലി​ബി​ൻ, പ്ര​തീ​ഷ്, രാ​ഗേ​ഷ്, സ​ന്തോ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
TAGS:theftcase Arrest Crime News 
News Summary - Bike stolen after breaking into showroom; culprit arrested within hours
Next Story