’മാധ്യമം’ ഹെൽത്ത് കെയറിന് താനൂർ ഐ.സി.എച്ച് സ്കൂൾ വിദ്യാർഥികളുടെ കൈത്താങ്ങ്
text_fields‘മാധ്യമം’ ഹെൽത്ത് കെയർ പദ്ധതിയിലേക്ക് താനൂർ ഐ.സി.എച്ച് സ്കൂൾ വിദ്യാർഥികൾ
സമാഹരിച്ച തുക, താനൂർ മുനിസിപ്പാലിറ്റി ചെയർമാൻ റഷീദ് മോര്യയുടെ സാന്നിധ്യത്തിൽ
സ്കൂൾ ഹെഡ് ഗേൾ പി.പി. ഹിബ, ഹെഡ് ബോയ് മാലിക് സാധ എന്നിവരിൽനിന്ന് ഹെൽത്ത്
കെയർ എക്സിക്യൂട്ടീവ് എം. അബ്ദുല്ല ഏറ്റുവാങ്ങുന്നു
താനൂർ: നിർധനരും നിരാലംബരുമായ രോഗികൾക്ക് ആശ്വാസം നൽകുന്ന ‘മാധ്യമം’ ഹെൽത്ത് കെയർ പദ്ധതിയിലേക്ക് താനൂർ ഐ.സി.എച്ച് സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുക കൈമാറി.
സ്കൂൾ വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന ഉദ്ഘാടന പരിപാടിയിൽ താനൂർ മുനിസിപ്പൽ ചെയർമാൻ റഷീദ് മോര്യയുടെ സാന്നിധ്യത്തിൽ സ്കൂൾ ഹെഡ് ബോയ് മാലിക് സാദ, ഹെഡ് ഗേൾ പി.പി. ഹിബ എന്നിവരിൽനിന്ന് ‘മാധ്യമം’ ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് എം. അബ്ദുല്ല തുക ഏറ്റുവാങ്ങി. 1,44,530 രൂപയാണ് വിദ്യാർഥികൾ സമാഹരിച്ചത്.
ഏറ്റവും കൂടുതൽ സംഖ്യ സമാഹരിച്ച എൽ.പി വിഭാഗത്തിലെ എസ്.പി. മുഹമ്മദ് ഫർദീൻ, ലസിൻ, അയാഷ ഫിജാസ്, യു.പി വിഭാഗത്തിലെ ഫാമിസ്, മിൻഹ, ടി.കെ.എൻ. അംന, ഹൈസ്കൂൾ വിഭാഗത്തിലെ സബാഹ്, അമൽ, മിൻഹ ഷെറിൻ എന്നീ വിദ്യാർഥികളെ ‘മാധ്യമ’ത്തിന്റെ മെമന്റോ നൽകി ആദരിച്ചു.
സ്കൂളിനുള്ള ‘മാധ്യമ’ത്തിന്റെ ഉപഹാരം പ്രിൻസിപ്പൽ വി.വി.എൻ. മുഹമ്മദ് അഫ്താഹ് ഏറ്റുവാങ്ങി.
സ്കൂൾ ട്രസ്റ്റ് ചെയർമാൻ എം.എം. അബ്ദുന്നാസർ, സ്കൂൾ സെക്രട്ടറി യു.എൻ. സിദ്ദീഖ്, ട്രസ്റ്റ് അംഗം വി.പി.ഒ. അബ്ദുൽ റഹ്മാൻ, എം.സി. റഷീദ്, സ്റ്റാഫ് സെക്രട്ടറി കെ. സുജീഷ്, ‘മാധ്യമം’ ഹെൽത്ത് കെയർ സ്കൂൾ കോഓഡിനേറ്റർ എസ്.പി. റിയാസ് എന്നിവർ സംബന്ധിച്ചു.