Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThanurchevron_rightകഞ്ചാവും മദ്യവും നൽകി...

കഞ്ചാവും മദ്യവും നൽകി കുട്ടികളെ ചൂഷണം ചെയ്തയാൾ പിടിയിൽ

text_fields
bookmark_border
കഞ്ചാവും മദ്യവും നൽകി കുട്ടികളെ ചൂഷണം ചെയ്തയാൾ പിടിയിൽ
cancel
camera_alt

അ​ഹ​മ്മ​ദ് ക​ബീ​ർ

താ​നൂ​ർ: മ​ദ്യ​വും ക​ഞ്ചാ​വും ന​ൽ​കി വി​ദ്യാ​ർ​ഥി​ക​ളെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ ബാ​ർ​ബ​ർ ഷോ​പ്പ് ഉ​ട​മ​യെ പി​ടി​കൂ​ടി. താ​നാ​ളൂ​ർ ചാ​ക്കും​കാ​ട്ടി​ൽ വീ​ട്ടി​ൽ അ​ഹ​മ്മ​ദ് ക​ബീ​റി​നെ​യാ​ണ് (36) താ​നൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത്.

താ​നാ​ളൂ​രി​ൽ ബാ​ർ​ബ​ർ ഷോ​പ്പ് ന​ട​ത്തു​ന്ന ക​ബീ​ർ കാ​റും മോ​ട്ടോ​ർ സൈ​ക്കി​ളും ഓ​ടി​ക്കാ​ൻ ന​ൽ​കി കു​ട്ടി​ക​ളു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച ശേ​ഷം ക​ഞ്ചാ​വും മ​ദ്യ​വും ന​ൽ​കി കു​ട്ടി​ക​ളെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു. താ​നാ​ളൂ​ർ ബ്യൂ​ട്ടി ഹെ​യ​ർ​സ​ലൂ​ൺ എ​ന്ന ബാ​ർ​ബ​ർ ഷോ​പ്പി​ൽ വെ​ച്ചാ​ണ് ഇ​യാ​ൾ കു​ട്ടി​ക​ളെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യി​രു​ന്ന​ത്.

നാ​ല് കു​ട്ടി​ക​ളു​ടെ പ​രാ​തി​യി​ൽ പ്ര​തി​യെ പോ​ക്സോ ചു​മ​ത്തി​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. താ​നൂ​ർ ഡി​വൈ.​എ​സ്.​പി പി. ​പ്ര​മോ​ദ്, സി.​ഐ ടോ​ണി ജെ. ​മ​റ്റം, എ​സ്.​ഐ എ​ൻ.​ആ​ർ. സു​ജി​ത്, എ.​എ​സ്.​ഐ​മാ​രാ​യ കെ. ​സ​ലേ​ഷ്, നി​ഷ, സ​ജി​നി, സീ​നി​യ​ർ സി.​പി.​ഒ പ്ര​ദീ​പ്, പ്ര​കാ​ശ​ൻ, സി.​പി.​ഒ​മാ​രാ​യ സ​ക്കീ​ർ, ഷൈ​ൻ എ​ന്നി​വ​രാ​ണ് അ​ന്വ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
TAGS:Thanur Drug Case Sexual Assault 
News Summary - Man arrested for exploiting children by giving them ganja and alcohol
Next Story