Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightThanurchevron_rightപട്ടരുപറമ്പിൽ...

പട്ടരുപറമ്പിൽ വി​ഷ​ര​ഹി​ത​ മത്സ്യവിപണി തുറന്നു

text_fields
bookmark_border
പട്ടരുപറമ്പിൽ വി​ഷ​ര​ഹി​ത​ മത്സ്യവിപണി തുറന്നു
cancel
camera_alt

താ​നാ​ളൂ​ർ പ​ട്ട​രു​പ​റ​മ്പ് ലൈ​വ് ഫി​ഷ് മാ​ർ​ക്ക​റ്റ് മ​ന്ത്രി

വി. ​അ​ബ്ദു​റ​ഹ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത ശേ​ഷം സന്ദർശിക്കുന്നു

താ​നൂ​ർ: ഫി​ഷ​റീ​സ് വ​കു​പ്പ് പി.​എം.​എം.​എ​സ്.​വൈ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച ത​ത്സ​മ​യ മ​ത്സ്യ​വി​പ​ണി പ​ട്ട​രു​പ​റ​മ്പി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.

മ​ന്ത്രി വി.​അ​ബ്ദു​റ​ഹി​മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ഷ​ര​ഹി​ത​വും ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തി​യ​തു​മാ​യ മ​ത്സ്യം മി​ത​മാ​യ വി​ല​യ്ക്ക് ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ‘അ​രോ​ഹ’ ലൈ​വ് ഫി​ഷ് മാ​ർ​ക്ക​റ്റ് തു​ട​ങ്ങി​യ​ത്.

പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​വാ​യ എം. ​നി​സാ​മു​ദ്ദീ​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ ആ​ദ്യ വി​ൽ​പ​ന പി. ​മു​ഹ​മ്മ​ദി​ന് ന​ൽ​കി മ​ന്ത്രി നി​ർ​വ​ഹി​ച്ചു.

താ​നാ​ളൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​എം. മ​ല്ലി​ക, ഫി​ഷ​റീ​സ് ജി​ല്ല ഓ​ഫി​സ​ർ സി. ​ആ​ഷി​ക് ബാ​ബു, വാ​ർ​ഡം​ഗ​ങ്ങ​ളാ​യ ഷ​ബീ​ർ കു​ഴി​ക്കാ​ട്ടി​ൽ, ഷ​ബ്‌​ന ആ​ഷി​ക്ക്, ഫി​ഷ​റീ​സ് അ​സി.​ഡ​യ​റ​ക്ട​ർ കെ.​പി. ഗ്രേ​സി, ഫി​ഷ​റീ​സ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫി​സ​ർ മു​ഹ​മ്മ​ദ് സ​ജീ​ർ, കോ​ഡി​നേ​റ്റ​ർ റെ​നീ​സ, പ്ര​മോ​ട്ട​ർ​മാ​രാ​യ ഒ.​പി. സു​ര​ഭി​ല, രേ​ഷ്മ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
TAGS:Fish market 
News Summary - Non-toxic fish market opened in Pattaruparambu
Next Story