ഉണ്യാലിൽ മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങൾ വലയിൽ കുടുങ്ങി
text_fieldsഉണ്യാൽ-അഴീക്കൽ കടലിൽനിന്ന് മത്സ്യബന്ധനത്തിനിടെ ലഭിച്ച നാഗവിഗ്രഹങ്ങൾ
താനൂർ: മത്സ്യബന്ധനത്തിനിടെ നാഗ വിഗ്രഹങ്ങൾ വലയിൽ കുടുങ്ങി. മത്സ്യത്തൊഴിലാളിയായ പുതിയ കടപ്പുറം സ്വദേശി ചക്കാച്ചന്റെ പുരക്കൽ റസാഖിന് ഞായറാഴ്ച ഉണ്യാൽ അഴീക്കൽ കടലിൽ നിന്നാണ് അഞ്ചു കിലോയോളം ഭാരം വരുന്ന പിച്ചളയിൽ തീർത്തതെന്ന് കരുതുന്ന നാഗവിഗ്രഹങ്ങൾ ലഭിച്ചത്.
കരയിലെത്തിയ ഉടൻ വിഗ്രഹങ്ങൾ താനൂർ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. വിഗ്രഹങ്ങളുടെ ഉറവിടവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. മോഷ്ടിച്ച് കടലിൽ ഉപേക്ഷിച്ചതാകാൻ സാധ്യതയുള്ള വിഗ്രഹങ്ങളെപ്പറ്റി എന്തെങ്കിലും വിവരമുള്ളവർ താനൂർ സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.


