ഉപതെരഞ്ഞെടുപ്പ്; എടക്കുളം ഈസ്റ്റ് വാർഡിൽ വാശിയേറിയ പോരാട്ടം
text_fieldsതിരുനാവായ: പഞ്ചായത്തിലെ എടക്കുളം ഈസ്റ്റ് വാർഡിൽ 24ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ രണ്ട് വോട്ടിന് പരാജയപ്പെട്ട സീറ്റ് പിടിച്ചെടുക്കാൻ യു.ഡി.എഫും നിലനിർത്താൻ എൽ.ഡി.എഫും വാശിയേറിയ മത്സരത്തിൽ. പഞ്ചായത്ത് മൊത്തം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പിന്റെ പ്രതീതിയാണ് ഇവിടെ. യു.ഡി.എഫ് സ്ഥാനാർഥി ഉണ്ണിയാലുക്കൽ അബ്ദുൽ ജബ്ബാറിന്റെ പ്രചാരണ കൺവെൻഷൻ ചക്കാലിപ്പറമ്പിൽ ഹമീദ് ഭവനിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്ഥാനാർഥി പ്രഖ്യാപനവും എം.എൽ.എ നടത്തി. യോഗത്തിൽ 101 അംഗ പ്രവർത്തക കമ്മിറ്റിയും രൂപവത്കരിച്ചു. മുളക്കൽ മുഹമ്മദലി അധ്യക്ഷത വഹിച്ചു. പി.ടി. അജയ്മോഹൻ മുഖ്യപ്രഭാഷണം നടത്തി.
അഡ്വ. കെ.എ. പത്മകുമാർ, ഫൈസൽ എടശ്ശേരി, വെട്ടം ആലിക്കോയ, നൗഷാദ് മാസ്റ്റർ, സി.കെ. ഉമർ ഗുരുക്കൾ, ഇ.പി. രാജീവ്, നൗഷാദ് പരന്നേക്കാട്, കെ.ടി. മുസ്തഫ, സി.പി.എം ബഷീർ, ടി.പി. മൊയ്തീൻ ഹാജി, ഷംസുദ്ദീൻ ആയപ്പള്ളി, കുട്ടൻ തിരുത്തി, ഷുഹൈബ് ആയപ്പള്ളി, ബക്കർ അമരിയിൽ, വി.കെ. അബുബക്കർ മൗലവി, ലത്തീഫ് പള്ളത്ത്, ഹമീദ് ചക്കാലിപ്പറമ്പിൽ എന്നിവർ സംസാരിച്ചു.
എടക്കുളം കുന്നുമ്പുറം അങ്ങാടിയിൽ നടന്ന സി.പി.എം യോഗത്തിൽ നിശ്ചയിച്ച എൽ.ഡി.എഫ് സ്ഥാനാർഥി കിഴക്കൻ മുക്കിലെ കൊടക്കാട്ടിൽ റഫീഖിനെ തുടർന്ന് നടന്ന എൽ.ഡി.എഫ് യോഗത്തിൽ പ്രഖ്യാപിച്ചു.
യോഗത്തിൽ എ. ശിവദാസൻ, പി. മുഹമ്മദ് താഴത്തറ, ടി.പി. ഹനീഫ, കെ.പി. അലവി, വി. അബു, നാസർ കൊട്ടാരത്ത്, ബാബുരാജ് എന്നിവർ സംബന്ധിച്ചു. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തെത്തിയ എസ്.ഡി.പി.ഐ സ്ഥാനാർഥി എൻ.പി. ശരീഫും പി.ഡി.പി സ്വതന്ത്രനായി കെ.പി. നസ്റുദ്ദീനും രംഗത്തുണ്ട്.