പത്താണ്ടായിട്ടും അറ്റകുറ്റപ്പണിയില്ല; തിരുനാവായ റെയിൽവേ മേൽപാലത്തിൽ യാത്ര ദുസ്സഹം
text_fieldsഅറ്റകുറ്റപ്പണി നടത്താത്തതിനാൽ യാത്ര ദുസ്സഹമായ
തിരുനാവായ റെയിൽവേ മേൽപാലം
തിരുനാവായ: റെയിൽവേ മേൽപാലം ഗതാഗതത്തിന് തുറന്ന് കൊടുത്തിട്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും ഒരു തവണ പോലും റീ ടാറിങ് നടത്താത്തതിനാൽ ഇതുവഴി യാത്ര ദുസ്സഹമായതായി പരാതി.
പഴയ ടാറിങ് പൊട്ടിപ്പൊളിഞ്ഞ് പല ഭാഗത്തും കോൺക്രീറ്റ് സ്ലാബുകൾ പുറത്തായിട്ടുണ്ട്. അതേസമയം, ആർ.ബി.ഡി.സിയുടെ ടോൾ പിരിവ് മുടങ്ങാതെ നടക്കുന്നുണ്ട്. ഏഴ് ടണ്ണോളം ഭാരമുള്ള വാഹനങ്ങൾ നിരന്തരം സഞ്ചരിക്കുന്നതിനാൽ സ്ലാബുകൾ താഴ്ന്നിട്ടുണ്ട്. രോഗികളെ കോട്ടക്കലിലെ ആശുപത്രികളിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്ന എളുപ്പ മാർഗം കൂടിയാണിത്.
എന്നാൽ, വാഹനങ്ങൾക്ക് 20 കി.മീറ്റർ വേഗതയിൽ മാത്രമേ പോകാനാകൂ. അതിനാൽ ആർ.ഒ.ബി അടിയന്തിരമായി റീ ടാറിങ് നടത്തണമെന്ന ആവശ്യം ശക്തമായി.