വീഴും മുമ്പ് അധികൃതർ ഉണരുമോ?
text_fieldsകൊടക്കൽ അങ്ങാടിയിൽ റോഡരികിൽ അപകടകരമായ നിലയിൽ ചാഞ്ഞു നിൽക്കുന്ന ചീനി മരം
തിരുനാവായ: കൊടക്കലിൽ അപകടാവസ്ഥയിൽ റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന ചീനി മരം മുറിച്ചു മാറ്റണമെന്ന ആവശ്യം ശക്തം. ഏതു സമയവും നിലം പൊത്താമെന്ന അവസ്ഥയിലണ് മരം. ഇതിനു താഴെ പാർക്ക് ചെയ്യുന്ന ഓട്ടോ തൊഴിലാളികളും സമീപത്തെ വ്യാപാരികളും യാത്രക്കാരും നിരവധി തവണ ബന്ധപ്പെട്ടവരോട് നിവേദനം വഴിയും മറ്റും ആവശ്യപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു.
തിരുനാവായ പഞ്ചായത്തിലെ കൊടക്കൽ അങ്ങാടിയിലെ തിരൂർ-കുറ്റിപ്പും റോഡരികിലാണ് അപകട ഭീഷണി ഉയർത്തുന്ന മരം. നിരവധി യാത്രക്കാരും സ്കൂൾ കുട്ടികളും വാഹനങ്ങളും നിരന്തരം യാത്ര ചെയ്യുന്ന ഈ റോഡിൽ വലിയ അപകടം സംഭവിക്കും മുമ്പ് ബന്ധപ്പെട്ടവർ ഉണർന്നു പ്രവർത്തിക്കണമെന്നാണ് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെടുന്നത്.