മാധ്യമം ഹെൽത്ത് കെയറിന് ഐ.ഇ.സി സെക്കൻഡറി സ്കൂളിന്റെ കൈത്താങ്ങ്
text_fields‘മാധ്യമം’ ഹെൽത്ത് കെയർ പദ്ധതിയിലേക്ക് കൊടിഞ്ഞി ഐ.ഇ.എസ്. സെക്കൻഡറി സ്കൂൾ
വിദ്യാർഥികൾ സമാഹരിച്ച തുക സ്കൂൾ പ്രിൻസിപ്പൽ വി. അബ്ബാസിൽനിന്ന് ‘മാധ്യമം’
സർക്കുലേഷൻ ഡെവലപ്മെന്റ് ഓഫിസർ സി. അബ്ദുൽ ലത്തീഫ് ഏറ്റുവാങ്ങുന്നു
തിരൂരങ്ങാടി: മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് സാന്ത്വനമേകാനായുള്ള മാധ്യമം ഹെൽത്ത് കെയർ പദ്ധതിയിലേക്ക് കൊടിഞ്ഞി ഐ.ഇ.സി സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുക കൈമാറി. 70,000 രൂപയാണ് സമാഹരിച്ചത്. സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ വി. അബ്ബാസിൽനിന്ന് മാധ്യമം സർക്കുലേഷൻ ഡെവലപ്മെന്റ് ഓഫിസർ സി. അബ്ദുൽ ലത്തീഫ് തുക ഏറ്റുവാങ്ങി.
കൂടുതൽ തുക സമാഹരിച്ച വിദ്യാർഥികളായ ഐമിൻ അജാസ്, പി.കെ. ശഹ്ദിൻ ഖാലിദ്, ഐഷ അഷ്റിൻ, സി.പി. നിഹാൽ, ഹെസ്സ ഹബീബ്, നൂറുൽ ഫൈഹ, അഹ്ലാം നൂറ, വി.കെ. റസൽ, മുഹമ്മദ് കെൻസ്, സിദാൻ ഹുസൈൻ, ഐസ അസീസ്, ഷിൽദ ഫാത്തിമ എന്നിവർക്കും സ്കൂൾ ബെസ്റ്റ് മെന്റേഴ്സ് എൻ. സലാഹുദ്ദീൻ, ആയിഷ നൗഫറ എന്നിവർക്കും ‘മാധ്യമ’ത്തിന്റെ ഉപഹാരം നൽകി. സ്കൂൾ പി.ടി.എ പ്രസിഡന്റ് ജംഷീദ് വെള്ളിയാമ്പുറം, അഡ്മിനിസ്ട്രേറ്റർ പി.പി. അയ്യൂബ്, ഹെൽത്ത് കെയർ കോഓഡിനേറ്റർ എൻ. സലാഹുദ്ദീൻ, സ്റ്റാഫ് സെക്രട്ടറി കെ. ശ്രീജിനി, മാധ്യമം പ്രതിനിധി മുസ്തഫ കൂനാരി, എം. അബ്ദുല്ല എന്നിവർ സംബന്ധിച്ചു.