ഗതാഗതക്കുരുക്കിനെ കൂടുതൽ കുരുക്കാക്കി സ്വകാര്യ ബസുകൾ
text_fieldsതിരൂരങ്ങാടി: ചെമ്മാട്ട് ഗതാഗതക്കുരുക്കിന് അറുതി വരുവരുത്താൻ തിരൂരങ്ങാടി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ചെമ്മാട്ട് ഗതാഗതക്കുരുക്ക് കഴിക്കാൻ നടപടികൾ നോക്കുകുത്തിയാകുന്നു. പരപ്പനങ്ങാടി ഭാഗത്തുനിന്നും വരുന്ന ബസുകൾ ചെമ്മാട് കൊടിഞ്ഞി റോഡിലൂടെ കയറി കൊണ്ടാണത്ത് ബസ് സ്റ്റാൻഡിൽ കയറി ബ്ലോക്ക് റോഡ് വഴി പുറത്തേക്ക് വരികയാണ് ചെയ്യേണ്ടത്.
എന്നാൽ ചെമ്മാട്ടങ്ങാടിയിലെ ഗതാഗതക്കുരുക്കു കാരണം ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനങ്ങൾ കാറ്റിൽ പറത്തി ട്രാഫിക് നിയമങ്ങൾ ലംഘിച്ച് പരപ്പനങ്ങാടി ഭാഗത്തുനിന്നും വരുന്ന ബസുകൾ വൺവേ നിയമം പാലിക്കാതെയും ബസ് സ്റ്റാൻഡിൽ കയറാതെയും തിരൂരങ്ങാടി വില്ലേജ് ഓഫിസിന് മുമ്പിൽവന്ന് ആളുകളെ എടുത്തുകൊണ്ടും പോകുന്നതും സ്ഥിരമാകുന്നു. കക്കാട് ഭാഗത്തുനിന്നും വരുന്ന ബസുകൾ സ്റ്റാൻഡിൽ കയറാതെ കൊടിഞ്ഞി റോഡ് വഴി പതിനാറുങ്ങൽ വഴി പരപ്പനങ്ങാടി ഭാഗത്തേക്കും പോകുകയാണ്.
ഇതിനാൽ യാത്രക്കാർ പലരും നട്ടം തിരിയുകയാണ്. ചെമ്മാട് ഗതാഗതകുരുത്തിന് ഒടുക്കം വരുത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികളും നിവേദനങ്ങളും നൽകിയിട്ടും വർഷങ്ങളായുള്ള കൈയേറ്റമൊഴിപ്പിക്കാതെയും സർവേ നടത്താതെയും കൈയേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് ആം ആദ്മി പാർട്ടി തിരൂരങ്ങാടി മണ്ഡലം ഭാരവാഹികൾ ആരോപിച്ചു. മണ്ഡലം പ്രസിഡന്റ് മൂസ ജാറത്തിങ്ങൽ, സെക്രട്ടറി അബ്ദുൽ റഹിം പൂക്കത്ത്, ഫൈസൽ ചെമ്മാട്, സാദിക്ക് തെയ്യാല, എൻ. പി ഫൈസൽ എന്നിവർ സംസാരിച്ചു.