ലഹരിക്കടത്തിന് കുട്ടികളെ ഉപയോഗിച്ച മൂന്നുപേർ അറസ്റ്റിൽ
text_fieldsപെരിന്തൽമണ്ണ: പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലഹരി കടത്തിന് പ്രേരിപ്പി;d; രണ്ടുപേരെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. വാഴേങ്കട ബിടാത്തി ചോരമ്പറ്റ മുഹമ്മദ് റാഷിദ് (34), ചെർപ്പുളശ്ശേരി കാളിയത്ത്പടി വിഷ്ണു(22), കാറൽമണ്ണ പുതുപഴനി അശ്വിൻ (20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നു പ്രതികളുടെയും പേരിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്.
പണം വാഗ്ദാനം ചെയ്തും കഞ്ചാവ് നൽകാമെന്നും ഒഡീഷയിലെ വിവിധ സ്ഥലങ്ങൾ കാണിച്ചു കൊടുക്കാമെന്നും പറഞ്ഞ് പ്രലോഭിപ്പിച്ചാണ് കുട്ടികളെ കൊണ്ടു പോയതെന്ന് പൊലീസ് അറിയിച്ചു. 16 വയസ്സുകാരന്റെ പരാതിയിലാണ് കേസെടുത്തത്. സി.ഐ സുമേഷ് സുധാകരനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എസ്.ഐ അക്ഷയ്, സിവിൽ പൊലീസ് ഓഫിസർമാരായ ജയൻ, കൃഷ്ണപ്രസാദ്, സൽമാൻ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.