Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോട്ടക്കലിൽ 89 ഗ്രാം...

കോട്ടക്കലിൽ 89 ഗ്രാം എം.ഡി.എം.എയുമായി മൂന്നംഗസംഘം പിടിയിൽ

text_fields
bookmark_border
കോട്ടക്കലിൽ 89 ഗ്രാം എം.ഡി.എം.എയുമായി മൂന്നംഗസംഘം പിടിയിൽ
cancel
camera_alt

ഫിറോസ്, ഉസ്മാൻ, അഷ്റഫ്

കോട്ടക്കൽ: ടൂറിസ്റ്റ് ഹോം കേന്ദ്രീകരിച്ച് നടത്തിയ പൊലീസ് പരിശോധനയിൽ 89 ഗ്രാം എം.ഡി.എം.എയുമായി മൂന്നംഗസംഘം കോട്ടക്കലിൽ പിടിയിൽ. ഊരകം പുത്തൻപീടിക കോഴിക്കരമാട്ടിൽ ഉസ്മാൻ (28), മൊറയൂർ സ്വദേശി കൊളൊറുടിവിൽ ഫിറോസ് (38), വേങ്ങര തച്ചാരുപടിക്കൽ അഷ്റഫ്(37) എന്നിവരെയാണ് ഇൻസ്പെക്ടർ ദീപകുമാറും സംഘവും അറസ്റ്റ് ചെയ്തത്. വിൽപ്പനക്കായി എത്തിച്ചതാണ് ലഹരിമരുന്നെന്നും അഷ്റഫിന്റെ പേരിൽ മൂന്ന് കേസുകൾ ഉള്ളതായും പൊലീസ് അറിയിച്ചു.

നർകോട്ടിക്ക് ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടപ്പടി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഡാൻസാഫ് സംഘത്തിലെ എസ്.ഐ വിഷ്ണു, ബിജു, മുഹമ്മദ് സലീം, ജസീർ, രജിത്ത്, കോട്ടക്കൽ എ.എസ്.ഐ രാമദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

രണ്ട് കിലോ കഞ്ചാവുമായി പിടിയിൽ

തി​രൂ​ർ: ന​ഗ​ര​ത്തി​ൽ എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 2.2 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി തി​രൂ​ർ സ്വ​ദേ​ശി പി​ടി​യി​ൽ. വെ​ട്ടം പ​റ​വ​ണ്ണ സ്വ​ദേ​ശി അ​ര​യ​ന്റെ പു​ര​ക്ക​ൽ ഷ​ഹ​ലു (22) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തി​രൂ​ർ എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ അ​നു​ശ്രീ​യും പാ​ർ​ട്ടി​യും തി​രൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് വെ​ച്ചാ​ണ് ഇ​യാ​ളെ ക​ഞ്ചാ​വു​മാ​യി

അ​റ​സ്റ്റ് ചെ​യ്ത​ത്. റെ​യ്ഡി​ൽ ഇ​ൻ​സ്പെ​ക്ട​റെ കൂ​ടാ​തെ അ​സി​സ്റ്റ​ന്റ് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​കെ. സൂ​ര​ജ്, പി. ​പ്ര​ഗേ​ഷ്, പ്രി​വ​ന്റി​വ് ഓ​ഫീ​സ​ർ ഗി​രീ​ഷ്, ഷി​ജി​ത്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ക​ണ്ണ​ൻ, ശ​ര​ത്, വി​നീ​ഷ്, ഡ്രൈ​വ​ർ ശ്രീ​ജി​ത് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
TAGS:Malappuram Local News Crime MDMA cannabis 
News Summary - Three-member gang arrested with 89 grams of MDMA in Kottakkal
Next Story