കുടുംബാരോഗ്യ കേന്ദ്രത്തിൽ 50 ലക്ഷം രൂപയുടെ നവീകരണം നടത്തി
text_fieldsതിരൂർ ബ്ലോക്ക് പഞ്ചായത്ത് വെട്ടം കുടുംബാരോഗ്യ കേന്ദ്രത്തിൽ നവീകരണ പ്രവർത്തനങ്ങളുടെയും പി.പി. അബ്ദുല്ലക്കുട്ടി സ്മാരക കവാടത്തിന്റെയും സമർപ്പണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീൻ നിർവഹിക്കുന്നു
തിരൂർ: ബ്ലോക്ക് പഞ്ചായത്ത് വെട്ടം കുടുംബാരോഗ്യ കേന്ദ്രത്തിൽ 50 ലക്ഷം രൂപ ചെലവഴിച്ച് നടത്തിയ നവീകരണ പ്രവർത്തനങ്ങളുടെയും പി.പി. അബ്ദുല്ലകുട്ടി സ്മാരക കവാടത്തിന്റെയും സമർപ്പണം തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീൻ നിർവഹിച്ചു.
ഡിവിഷൻ മെംബർ പി.പി. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ നൗഷാദ് മുഖ്യാതിഥിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത പുളിക്കൽ, വെട്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി, ടി. ഇസ്മായിൽ, പി. കുമാരൻ, ഉഷ കാവീട്ടൽ, എം.പി. മുഹമ്മദ് കോയ, വി. തങ്കമണി, ഫൗസിയ നാസർ, കെ.പി. സെലീന, എം. ബഷീർ, പി.പി. രാജൻ, ബൈജു അരിക്കാഞ്ചിറ, പി.വി. ഹരിദാസൻ, സി.എം. മൊയ്തീൻകുട്ടി എന്നിവർ സംസാരിച്ചു.
മെഡിക്കൽ ഓഫിസർ ഡോ. പ്രസന്നകുമാർ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജെയ്സൽ നന്ദിയും പറഞ്ഞു.


