രണ്ടു കിലോ കഞ്ചാവുമായി കർണാടക സ്വദേശി പിടിയിൽ
text_fieldsഅൽത്താഫ്
തിരൂർ : തിരൂർ ഗൾഫ് മാർക്കറ്റ് പരിസരത്ത് നിന്ന് രണ്ട് കിലോ കഞ്ചാവുമായി കർണാടക സ്വദേശി പിടിയിൽ. കർണാടക കൂർഗ് സ്വദേശി അൽത്താഫിനെയാണ് (41) തിരൂർ എക്സൈസ് സംഘം പിടികൂടിയത്.
ആന്ധ്രപ്രദേശിൽ നിന്ന് വിൽപനക്കായി എത്തിച്ച കഞ്ചാവ് ശേഖരമാണ് പിടികൂടിയത്. തിരൂർ കേന്ദ്രീകരിച്ച് അൽത്താഫ് കഞ്ചാവ് വിൽപന നടത്തുന്നുണ്ടെന്നുള്ള രഹസ്യ വിവരം തിരൂർ എക്സൈസ് വിഭാഗത്തിന് ലഭിച്ചിരുന്നു.
ഇതിനെ തുടർന്ന് എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ അൽത്താഫിനെ നിരീക്ഷിച്ച് പിടികൂടുകയായിരുന്നുവെന്ന് തിരൂർ എക്സൈസ് ഇൻസ്പെക്ടർ പി. കാർത്തികേയൻ പറഞ്ഞു.
എക്സൈസ് പ്രിവൻറീവ് ഓഫിസർമാരായ രവീന്ദ്രനാഥ്, ഷിജിത്ത്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ. മുഹമ്മദ് അലി, കണ്ണൻ, ദീപു, എ.എസ് ശരത്, അരുൺരാജ്, സജിത, ഡ്രൈവർ അഭിലാഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.