നീറ്റ് പരീക്ഷ; റാങ്ക് പട്ടികയിൽ ഇടം നേടി കുടുംബത്തിലെ മൂന്നുപേർ
text_fieldsഷാന സൈനബ്, റിദ് വ തൻഹ, ഫാത്തിമ നിദ
തിരൂർ: ഇന്ത്യയിലും വിദേശത്തുമായി 22.7 ലക്ഷം വിദ്യാർഥികൾ എഴുതിയ നീറ്റ് യു.ജി പരീക്ഷഫലം പുറത്ത് വന്നപ്പോൾ ഒരു കുടുംബത്തിലെ മൂന്ന് പേർ റാങ്ക് ലിസ്റ്റിൽ ഇടം നേടി. വലിയ പീടിയേക്കൽ കുടുംബത്തിലെ ഷാന സൈനബ്, റിദ്്വ തൻഹ, ഫാത്തിമ നിദ എന്നിവരാണ് റാങ്ക് ലിസ്റ്റിൽ ഇടം നേടിയത്. പെരിന്തൽമണ്ണ താഴക്കോട് പഞ്ചായത്തിലെ നിവാസികളാണിവർ.
അഖിലേന്ത്യ തലത്തിൽ 6300ാം റാങ്ക് നേടിയാണ് ഷാന സൈനബ് റാങ്ക് ലിസ്റ്റിൽ ഇടം നേടിയത്. റിദ്്വ തൻഹ 16000-ാം റാങ്കും ഫാത്തിമ നിദ 22300 -ാം റാങ്കും കരസ്ഥമാക്കി. മൂന്നുപേർക്കും എം.ബി.ബി.എസിന് പഠിക്കാനാണ് താത്പര്യം. തിരൂരിലെ സ്വകാര്യ ക്ലിനിക്കിൽ സേവനം ചെയ്യുന്ന ഡോ. ഉമറുൽ ഫാറൂഖ്- ജംഷി ഫാറൂഖ് ദമ്പതികളുടെ മകളാണ് റിദ്്വ തൻഹ. ഡോ. ഉമറുൽ ഫാറൂഖിന്റെ സഹോദരനായ അഡ്വ. നൗഷാദ് - അഷ്റബി ദമ്പതികളുടെ മകളാണ് ഫാത്തിമ നിദ. ഇവരുടെ സഹോദരിയുടെ മകനും മേലാറ്റൂർ പഞ്ചായത്ത് സെക്രട്ടറിയുമായ അബ്ദു സലീം - മിനി ദമ്പതികളുടെ മകളാണ് ഷാന സൈനബ്.