രോഗികളുടെ കണ്ണീരൊപ്പാൻ തിരൂർ ടി.ഐ.സി സ്കൂൾ വിദ്യാർഥികളുടെ കൈത്താങ്ങ്
text_fields‘മാധ്യമം’ ഹെൽത്ത് കെയർ പദ്ധതിയിലേക്ക് തിരൂർ ടി.ഐ.സി സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുക പ്രിൻസിപ്പൽ നജീബ് പി. പരീതിന്റെ സാന്നിധ്യത്തിൽ സ്കൂൾ ഹെഡ് ബോയ്തമീം മുഹമ്മദ്, ഹെഡ് ഗേൾ കെ.കെ. ഫിൽസ നിയാസ് എന്നിവരിൽനിന്ന് ‘മാധ്യമം’ മലപ്പുറംറെസിഡന്റ് എഡിറ്റർ എം.സി. ഇനാം റഹ്മാൻ ഏറ്റുവാങ്ങുന്നു
തിരൂർ: സമൂഹത്തിൽ മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്ക് സാന്ത്വനമേകാൻ ‘മാധ്യമം’ തുടക്കം കുറിച്ച ഹെൽത്ത് കെയർ പദ്ധതിയിലേക്ക് തിരൂർ ടി.ഐ.സി സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുക കൈമാറി. 3,66,145 രൂപയാണ് വിദ്യാർഥികൾ സമാഹരിച്ചത്.
സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ നജീബ് പി. പരീതിന്റെ സാന്നിധ്യത്തിൽ സ്കൂൾ ഹെഡ് ബോയ് തമീം മുഹമ്മദ്, ഹെഡ് ഗേൾ കെ.കെ. ഫിൽസ നിയാസ് എന്നിവരിൽനിന്ന് ‘മാധ്യമം’ മലപ്പുറം റെസിഡന്റ് എഡിറ്റർ എം.സി. ഇനാം റഹ്മാൻ തുക ഏറ്റുവാങ്ങി.
കൂടുതൽ തുക സമാഹരിച്ച വിദ്യാർഥികളായ ടി.പി. ഐഷ ഹിന, അമാൻ ആസിഫ്, സി.പി. ഫായെക് തസിൻ, എമിൻ മുഹമ്മദ്, എ. ഫാത്തിമ സമീഹ, കെ.കെ. ഫിൽസ നിയാസ്, എം. ഫാത്തിമ ലിഹ, സ്കൂൾ ബെസ്റ്റ് മെന്റേഴ്സ് ടി.എൻ. റിസ്വാൻ, അസ്മാബി എന്നിവരെയും ‘മാധ്യമ’ത്തിന്റെ ഉപഹാരം നൽകി ആദരിച്ചു.
സ്കൂൾ പ്രിൻസിപ്പൽ നജീബ് പി. പരീതിന് പുറമെ, സ്കൂൾ ചെയർമാൻ കെ.പി. അയ്യൂബ്, സെക്രട്ടറി അഡ്വ. സഹീർ കോട്ട്, അഡ്മിനിസ്ട്രേറ്റർ ഇ.കെ. റഷീദ്, വൈസ് പ്രിൻസിപ്പൽ വി. നൗഫൽ, ‘മാധ്യമം ഹെൽത്ത് കെയർ’ എക്സിക്യൂട്ടീവ് എം. അബ്ദുല്ല എന്നിവർ സംബന്ധിച്ചു.