Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_rightതിരൂർ ഉപജില്ല...

തിരൂർ ഉപജില്ല ശാസ്ത്രമേളക്ക് ഇന്ന് തുടക്കമാവും

text_fields
bookmark_border
തിരൂർ ഉപജില്ല ശാസ്ത്രമേളക്ക് ഇന്ന് തുടക്കമാവും
cancel

തി​രൂ​ർ: തി​രൂ​ർ ഉ​പ​ജി​ല്ല ശാ​സ്ത്ര, ഗ​ണി​ത, സാ​മൂ​ഹ്യ ശാ​സ്ത്ര, ഐ.​ടി മേ​ള ബു​ധ​നാ​ഴ്ച (ഒ​ക്ടോ​ബ​ർ 15 മു​ത​ൽ 17 വ​രെ) മു​ത​ൽ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ചെ​മ്പ്ര എ.​എം.​യു.​പി.​സ്കൂ​ൾ, ജെ.​എം. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​ര​ന്നേ​ക്കാ​ട്, ഗ​വ.​ബോ​യ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ തി​രൂ​ർ, എ.​എം.​യു.​പി സ്കൂ​ൾ കോ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ശാ​സ്ത്ര​മേ​ള​യും ഗ​ണി​ത ശാ​സ്ത്ര​മേ​ള​യും ചെ​മ്പ്ര എ.​എം.​യു.​പി സ്കൂ​ളി​ലും കോ​ട്ട് എ.​എം.​യു.​പി സ്കൂ​ളി​ലും പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള​യും സാ​മൂ​ഹ്യ ശാ​സ്ത്ര​മേ​ള​യും ജെ.​എം.​എ​ൽ.​പി, ജെ.​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും ഐ.​ടി മേ​ള ജി.​ബി.​എ​ച്ച്.​എ​സ്.​എ​സ് തി​രൂ​രി​ലും ന​ട​ക്കും.

എ​ൽ.​പി വി​ഭാ​ഗ​ത്തി​ൽ നി​ന്ന് 1642 കു​ട്ടി​ക​ളും യു.​പി വി​ഭാ​ഗ​ത്തി​ൽ നി​ന്ന് 1209 കു​ട്ടി​ക​ളും ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ നി​ന്ന് 992 കു​ട്ടി​ക​ളും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഭാ​ഗ​ത്തി​ൽ നി​ന്ന് 430 കു​ട്ടി​ക​ളു​മു​ൾ​പ്പ​ടെ 4273 കു​ട്ടി​ക​ളാ​ണ് ഇ​ത്ത​വ​ണ ശാ​സ്ത്ര​മേ​ള​യി​ൽ മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ 1180 കു​ട്ടി​ക​ളും ഗ​ണി​ത​ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ൽ 735 കു​ട്ടി​ക​ളും സാ​മൂ​ഹ്യ​ശാ​സ്ത്ര വി​ഭാ​ഗ​ത്തി​ൽ 617 കു​ട്ടി​ക​ളും പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള​യി​ൽ 1512 കു​ട്ടി​ക​ളും ഐ.​ടി മേ​ള​യി​ൽ 229 കു​ട്ടി​ക​ളും മ​ത്സ​രി​ക്കും.

മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ചെ​മ്പ്ര എ.​എം.​യു.​പി സ്കൂ​ളി​ൽ തി​രൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ എ.​പി. ന​സീ​മ നി​ർ​വ​ഹി​ക്കും. കു​ട്ടി​ക​ളു​ടെ പ​രി​പൂ​ർ​ണ പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്താ​ൻ എ​ല്ലാ മ​ത്സ​ര​ങ്ങ​ളും ത​ൽ​സ​മ​യ മ​ത്സ​ര​ങ്ങ​ളാ​യാ​ണ് ന​ട​ത്തു​ന്ന​ത്. സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ലെ വ​ർ​ക്കി​ങ് മോ​ഡ​ൽ, സ്റ്റി​ൽ മോ​ഡ​ൽ എ​ന്നി​വ​യി​ലെ കു​ട്ടി​ക​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്താ​ൻ മ​ത്സ​രാ​ർ​ഥി​ക​ൾ ഉ​ണ്ടാ​ക്കു​ന്ന വീ​ഡി​യോ കൂ​ടി ഇ​ത്ത​വ​ണ മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് വി​ധേ​യ​മാ​ക്കും. ശാ​സ്ത്രോ​ത്സ​വ​ത്തി​ന്റെ സ​മാ​പ​ന സ​മ്മേ​ള​നം 17ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ജെ.​എം. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ കു​റു​ക്കോ​ളി മൊ​യ്തീ​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫി​സ​ർ ആ​ർ.​പി. ബാ​ബു​രാ​ജ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ പ്ര​വീ​ൺ കൊ​ള്ള​ഞ്ചേ​രി, തി​രൂ​ർ ഉ​പ​ജി​ല്ല എ​ച്ച്.​എം ഫോ​റം ക​ൺ​വീ​ന​ർ എ​ൻ.​പി. ഫൈ​സ​ൽ, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ സി. ​സെ​ൻ, ഫു​ഡ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ അ​ബ്ര​ഹാം റോ​ബി​ൻ, റി​സ​പ്ഷ​ൻ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഡോ. ​പ്ര​വീ​ൺ, പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ക​ൺ​വീ​ന​ർ കെ. ​സി​ന്ധു, ചെ​മ്പ്ര സ്കൂ​ൾ പി.​ടി.​എ പ്ര​സി​ഡ​ന്റ് പി.​പി. നി​ശാ​ന്ത്, ചെ​മ്പ്ര സ്കൂ​ൾ എം.​ടി.​എ പ്ര​സി​ഡ​ന്റ് പി. ​നു​സൈ​ബ, ജെ.​എം. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പി.​ടി.​എ പ്ര​സി​ഡ​ന്റ് നി​സാ​ർ ബാ​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
TAGS:science fest School Sasthramela Tirur Malappuram News 
News Summary - Tirur Sub-District Science Fair to begin today
Next Story