Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_rightപ്രവാസി പെൻഷൻ:...

പ്രവാസി പെൻഷൻ: അപേക്ഷകൾ കെട്ടിക്കിടക്കുന്നു

text_fields
bookmark_border
പ്രവാസി പെൻഷൻ: അപേക്ഷകൾ കെട്ടിക്കിടക്കുന്നു
cancel

തി​രൂ​ർ: പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ പെ​ൻ​ഷ​ൻ അ​പേ​ക്ഷ​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്നു. കോ​ഴി​ക്കോ​ട്ട് മാ​ത്രം ര​ണ്ടാ​യി​ര​ത്തി​ൽ​പ​രം അ​പേ​ക്ഷ​ക​ളാ​ണ് കെ​ട്ടി​ക്കി​ട​ക്കു​ന്ന​തെ​ന്നാ​ണ് പ​രാ​തി. 60 വ​യ​സ്സ് ക​ഴി​ഞ്ഞ​വ​രാ​ണ് പെ​ൻ​ഷ​ന് അ​പേ​ക്ഷി​ച്ച് ആ​റു​മാ​സ​വും അ​തി​ല​ധി​ക​വു​മാ​യി കാ​ത്തി​രി​ക്കു​ന്ന​ത്. മാ​സം​തോ​റും പ്ര​വാ​സി​ക​ൾ 350 രൂ​പ​യും തി​രി​ച്ചെ​ത്തി​യ​വ​ർ 200 രൂ​പ​യു​മാ​ണ് അം​ശാ​ദാ​യം അ​ട​ക്കു​ന്ന​ത്.

അം​ശാ​ദാ​യ​വും പെ​ൻ​ഷ​ൻ അ​പേ​ക്ഷ​യു​മെ​ല്ലാം ഓ​ൺ​ലൈ​ൻ ആ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കാ​ൻ കാ​ല​താ​മ​സ​മെ​ന്നാ​ണ് പ​രാ​തി. ജീ​വ​ന​ക്കാ​രു​ടെ കു​റ​വും അ​പേ​ക്ഷ​ക​ളു​ടെ എ​ണ്ണ​ക്കൂ​ടു​ത​ലു​മാ​ണ് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. അ​ഞ്ചു വ​ർ​ഷം മു​മ്പ​ത്തെ ഓ​ഫി​സ്- ഉ​ദ്യോ​ഗ​സ്ഥ സം​വി​ധാ​ന​മാ​ണ് ഇ​​പ്പോ​ഴും നി​ല​വി​ലു​ള്ള​ത്. സം​സ്ഥാ​ന​ത്താ​കെ മു​പ്പ​തോ​ളം ജീ​വ​ന​ക്കാ​ർ മാ​ത്ര​മാ​ണ് വ​കു​പ്പി​ലു​ള്ള​ത്. മാ​ത്ര​മ​ല്ല, അ​പേ​ക്ഷ​ക​ർ വ​ർ​ധി​ച്ച​തോ​ടെ ഫ​ണ്ട് ക​ണ്ടെ​ത്താ​നും വ​കു​പ്പ് പ്ര​യാ​സ​പ്പെ​ടു​ന്നു.

ക്ഷേ​മ​നി​ധി​യി​ൽ ഇ​പ്പോ​ൾ എ​ട്ടു ല​ക്ഷ​ത്തി​ല​ധി​കം അം​ഗ​ങ്ങ​ളു​ള്ള​തി​ൽ അ​റു​പ​തി​നാ​യി​ര​ത്തി​ൽ​പ​രം പേ​ർ പെ​ൻ​ഷ​ന് അ​ർ​ഹ​ത നേ​ടി​യി​ട്ടു​ണ്ട്. വി​ദേ​ശ​ത്തു​ള്ള​വ​ർ​ക്ക് 3500 രൂ​പ​യും മ​ട​ങ്ങി​യെ​ത്തി​യ​വ​ർ​ക്കും രാ​ജ്യ​ത്തു​ത​ന്നെ കേ​ര​ള​ത്തി​ന് പു​റ​ത്തു​ള്ള​വ​ർ​ക്കും 3000 രൂ​പ​യു​മാ​ണ് പെ​ൻ​ഷ​നാ​യി ന​ൽ​കു​ന്ന​ത്.

Show Full Article
TAGS:expatriate pension Applications files pending 
News Summary - unresloved expatriate welfare pension applications
Next Story