Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_rightരാജധാനിയും വന്ദേഭാരതും...

രാജധാനിയും വന്ദേഭാരതും തിരൂരിൽ നിർത്തുമോ? കാത്തിരിപ്പ് നീളുന്നു

text_fields
bookmark_border
രാജധാനിയും വന്ദേഭാരതും തിരൂരിൽ നിർത്തുമോ? കാത്തിരിപ്പ് നീളുന്നു
cancel

തിരൂർ: ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനായ തിരൂരിൽ രാജധാനിക്കും ഒന്നാം വന്ദേഭാരതിനും സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമാവുന്നു. തിരുവനന്തപുരം-ഹസ്രത്ത് നിസാമുദ്ദീൻ-തിരുവനന്തപുരം പ്രീമിയം ട്രെയിനായ രാജധാനിക്കും കാസർകോട്-തിരുവനന്തപുരം ഒന്നാം വന്ദേഭാരതിനും തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നത് ഏറെ നാളായുള്ള ആവശ്യമാണ്. ആഴ്ചയിൽ മൂന്ന് ദിവസമാണ് രാജധാനി സർവിസ് നടത്തുന്നത്. നിർത്തിയാൽ മടക്ക സർവീസടക്കം ഫലത്തിൽ ആറ് സർവിസാണ് ജില്ലയിലെ ദീർഘദൂര യാത്രക്കാർക്ക് ലഭിക്കുക. തിരൂർ സ്റ്റേഷന് വരുമാനത്തിലും ഗണ്യമായ വർധന ലഭിക്കും.

തിരൂർ സ്റ്റേഷന് വരുമാനത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വൻനേട്ടമുണ്ടായത് കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് ലഭിച്ചതോടെയാണ്. അമൃത് ഭാരത് പദ്ധതിയിലൂടെ തിരൂർ സ്റ്റേഷന്റെ മോടികൂട്ടിയിരുന്നു. പ്രീമിയം ട്രെയിനുകൾക്ക് സ്റ്റോപ്പ് വരുമ്പോഴാണ് വരുമാനത്തിലുൾപ്പെടെ കുതിച്ചുചാട്ടം നടത്താൻ കഴിയുകയെന്ന് റെയിൽ യൂസേഴ്‌സ് ഫോറം ഭാരവാഹികളായ മുനീർ കുറുമ്പടിയും എം.സി.എം. മനോജ് കുമാറും പറഞ്ഞു.

Show Full Article
TAGS:Rajdhani Express Vande Bharat Indian Railways Train Stop 
News Summary - Will Rajdhani and Vande Bharat stop in Tirur? The wait is getting longer
Next Story