ഒമ്പതുവർഷം മുമ്പത്തെ കേസ്: വിദേശത്തുനിന്ന് എത്തിയ യുവാവ് പിടിയിൽ
text_fieldsയാസിർ
തുവ്വൂർ: കേസിലകപ്പെട്ട് വിദേശത്തേക്ക് കടന്നയാൾ ഒമ്പത് വർഷത്തിനുശേഷം പിടിയിൽ. തുവ്വൂരിലെ പറവെട്ടി യാസിറിനെയാണ് (30) കരുവാരകുണ്ട് സ്റ്റേഷൻ ഹൗസ് ഓഫിസർ സി.കെ. നാസർ അറസ്റ്റ് ചെയ്തത്. വിദേശത്തുനിന്ന് മടങ്ങുമ്പോൾ കോഴിക്കോട് വിമാനത്താവളത്തിൽനിന്നാണ് പിടികൂടിയത്.
ഫുട്ബാൾ മേളയുമായി ബന്ധപ്പെട്ട് ഉണ്ടായ അടിപിടിക്കേസിൽ 2014 ലാണ് യാസിറിനെതിരെ കരുവാരകുണ്ട് പൊലീസ് കേസെടുത്തത്. പ്രതിയാണെന്നറിഞ്ഞ യാസിർ വിദേശത്തേക്ക് കടക്കുകയായിരുന്നു. ഇപ്പോഴാണ് നാട്ടിലേക്ക് വരുന്നത്. എസ്.സി.പി.ഒമാരായ ഷംസുദ്ദീൻ, ജോർജ്, സി.പി.ഒ സ്വരൂപ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതിയെ മഞ്ചേരി കോടതിയിൽ ഹാജരാക്കി.