Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right98 ചാക്ക് നിരോധിത...

98 ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ പിടിയിൽ

text_fields
bookmark_border
98 ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടുപേർ പിടിയിൽ
cancel

കൽപകഞ്ചേരി: ലക്ഷങ്ങൾ വിലമതിക്കുന്ന നിരോധിത പുകയില ഉൽപന്നങ്ങളുമായി രണ്ടു പേരെ പട്ടർനടക്കാവ് നമ്പ്യായാകുന്നിൽനിന്ന് കൽപകഞ്ചേരി പൊലീസ് പിടികൂടി. മൂന്നിയൂർ തലപ്പാറ സ്വദേശി മാലക്കോത്ത് സുലൈമാൻ (42), എടയൂർ തിണ്ടലം സ്വദേശി തെറ്റപറമ്പിൽ മുഹമ്മദ് ഹനീഫ (42) എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി 12ഓടെയാണ് പൊലീസിന് ലഭിച്ച രഹസ്യത്തിന്റെ അടിസ്ഥാനത്തിൽ നമ്പ്യായാകുന്നിലുള്ള ആക്രിക്കടയിൽ സൂക്ഷിച്ച നിരോധിത പുകയില ഉൽപന്നങ്ങൾ പരിശോധനയിൽ കണ്ടെത്തിയത്. 98 ചാക്കുകളിലായി 74,625 പാക്കറ്റ് നിരോധിത പുകയില ഉൽപന്നങ്ങളാണ് പിടികൂടിയത്.

കടകളിൽ മൊത്തമായും ചില്ലറയായും വിൽപ്പന നടത്താനായി സൂക്ഷിച്ചതായിരുന്നു ഇവ. പ്രതികളെ കോടതിയിൽ ഹാജരാക്കി. കൽപകഞ്ചേരി സി.ഐ സി.കെ. രാജേഷ്, എസ്.ഐ സി.കെ. രാഘവൻ, എ.എസ്.ഐമാരായ ഒ. ദീപക്, സി.ടി. ശ്രീരാമചന്ദ്രൻ, സി.പി.ഒ എസ്. പ്രവീൺ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

Show Full Article
TAGS:Malappuram News Local News banned tobacco products Two arrested 
News Summary - Two arrested with 98 bags of banned tobacco products
Next Story