Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightUniversitychevron_right'വിദ്യാർഥികളെ...

'വിദ്യാർഥികളെ പരീക്ഷണവസ്തുക്കളാക്കരുത്'; സമഗ്ര അന്വേഷണം വേണമെന്ന് കാലിക്കറ്റ് യൂനിയൻ ചെയർമാൻ

text_fields
bookmark_border
വിദ്യാർഥികളെ പരീക്ഷണവസ്തുക്കളാക്കരുത്; സമഗ്ര അന്വേഷണം വേണമെന്ന് കാലിക്കറ്റ് യൂനിയൻ ചെയർമാൻ
cancel

കോഴിക്കോട്: വിദ്യാർഥികളെ വെറും പരീക്ഷണവസ്തുക്കളാക്കുന്ന സമീപനം കാലിക്കറ്റ് സർവകലാശാല അവസാനിപ്പിക്കണമെന്ന് യൂനിവേഴ്സിറ്റി യൂനിയൻ ചെയർമാൻ അഹദ് സമാൻ കെ.വി. കാലിക്കറ്റ് സർവകലാശാലയുടെ പരീക്ഷാ നടത്തിപ്പിലുണ്ടാവുന്ന തുടർച്ചയായ കെടുകാര്യസ്ഥതയും വീഴ്ചകളും അതീവ ഗൗരവത്തോടെ കാണേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ നടന്ന പി.ജി ഇക്കണോമിക്സ് പരീക്ഷയിലും യു.ജി ഹിസ്റ്ററി പരീക്ഷയിലുമുണ്ടായ ഗുരുതരമായ അപാകതകൾ വിദ്യാർഥികളോടുള്ള സർവകലാശാലയുടെ ഉത്തരവാദിത്തമില്ലായ്മയാണ് വ്യക്തമാക്കുന്നത്.

റീവാല്യുവേഷൻ ഉൾപ്പെടെയുള്ള വിവിധ സേവനങ്ങൾക്ക് വിദ്യാർഥികളിൽ നിന്ന് വലിയ തുക ഫീസിനത്തിൽ ഈടാക്കുന്ന സർവകലാശാല, പരീക്ഷാ നടത്തിപ്പുപോലുള്ള അടിസ്ഥാനപരമായ കാര്യങ്ങളിൽ പോലും മിനിമം ഉത്തരവാദിത്തം കാണിക്കുന്നില്ല. വിദ്യാർഥികളുടെ ഭാവി വച്ചുകളിക്കുന്ന ഇത്തരം തുടർച്ചയായ വീഴ്ചകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിദ്യാർഥികളെ വെറും പരീക്ഷണവസ്തുക്കളാക്കുന്ന സമീപനം സർവകലാശാല അവസാനിപ്പിക്കണം. പരീക്ഷാ വിഭാഗത്തിലെ അരാജകത്വം അവസാനിപ്പിച്ച് വിദ്യാർഥികൾക്ക് അടിയന്തരമായി നീതി ഉറപ്പാക്കാൻ സർവകലാശാല അധികൃതർ തയ്യാറാകണമെന്നും യൂനിയൻ ചെയർമാൻ കൂട്ടിച്ചേർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Union chairman KSU calicutuniversity 
News Summary - 'Do Not Treat Students as Test Subjects': Union Chairman Demands Comprehensive Investigation
Next Story