അക്ഷര സ്നേഹികൾ കൈ കോർത്തു പ്രളയം തോറ്റു
text_fieldsമൂർക്കനാട് സുബുലുസ്സലാം ഹയർ സെക്കൻഡറി സ്കൂളിലെ നവീകരിച്ച ലൈബ്രറി ജില്ല വികസന കമീഷണർ
പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
2018 ആഗസ്റ്റിലുണ്ടായ പ്രളയത്തിലാണ് സ്കൂൾ ലൈബ്രറിയും ബയോ ഡൈവേഴ്സിറ്റി ഗാർഡനും ഓഫിസുകളും തകർന്നത്. തുടർന്ന് സോഷ്യൽ മീഡിയ വഴി നടത്തിയ അഭ്യർഥനയെ തുടർന്ന് കേരളത്തിലെ വിവിധ ഇടങ്ങളിൽ നിന്ന് ശേഖരിച്ച പുസ്തകങ്ങളുമായാണ് പുതിയ ലൈബ്രറിയുടെ പ്രവർത്തനം ആരംഭിച്ചത്.
ചടങ്ങിൽ പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ.പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു. പി.ടി.എ പ്രസിഡൻറ് ടി. സൈതലവി അധ്യക്ഷത വഹിച്ചു. ഹയർ സെക്കൻഡറി അധ്യാപകനായ ഒ. ഹാമിദലി വിഷയം അവതരിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ എം. അഹമ്മദ് സവാദ്, വാർഡ് അംഗം അനുരൂപ്, കെ. മുഹമ്മദ് ബഷീർ, ഇ. അശ്റഫ്, ഡോ. ബിന്ദു, പി. സുഭാഷ് എന്നിവർ സംസാരിച്ചു.